കെ സുധാകരന് ശാസ്ത്രാവബോധത്തിൻ്റെ കുറവെന്ന് എ വിജയരാഘവൻ; ആർഭാടത്തിൽ പോയി മയങ്ങരുതെന്ന് പന്ന്യന്‍

By Web TeamFirst Published Sep 29, 2021, 11:48 AM IST
Highlights

മിനിമം അറിവുള്ള ആർക്കും മനസിലാകുന്ന തട്ടിപ്പാണ് നടന്നതെന്നും ഇത് മനസിലാക്കാനുള്ള സാമാന്യ വിവേകം രാഷ്ട്രീയ പ്രവർത്തകർക്ക് വേണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ വിമര്‍ശിച്ചു.

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും (sudhakaran) സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലും (monson mavunkal) തമ്മിലുള്ള ബന്ധം അന്വേഷണത്തിലൂടെ പുറത്തുവരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കെ സുധാകരന് ശാസ്ത്രാവബോധത്തിന്റെ കുറവുണ്ട്. നടന്നത് സൂപ്പർ തട്ടിപ്പെന്നും വിജയരാഘവൻ (a vijayaraghavan) പറഞ്ഞു

മിനിമം അറിവുള്ള ആർക്കും മനസിലാകുന്ന തട്ടിപ്പാണ് നടന്നതെന്നും ഇത് മനസിലാക്കാനുള്ള സാമാന്യ വിവേകം രാഷ്ട്രീയ പ്രവർത്തകർക്ക് വേണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ വിമര്‍ശിച്ചു. ഡോ.മോൻസൻ ത്വക്ക് രോഗ വിദഗ്ധൻ ആണെന്ന് ആര് പറഞ്ഞു. സുധാകരൻ്റെ ന്യായം സാമാന്യ യുക്തിക്ക് ചേരുന്നതല്ല. ആർഭാടത്തിൽ പോയി മയങ്ങരുത്. തട്ടിപ്പ് തിരിച്ചറിയാനുള്ള ബുദ്ധി വേണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ വിമര്‍ശിച്ചു.

സ്വന്തം അക്കൗണ്ട് വിവരം മറച്ചുവെച്ചു; തട്ടിപ്പിന് മോന്‍സന്‍ മറയാക്കിയത് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട്

അതേസമയം, മോൺസൺ തട്ടിപ്പ് കേസിൽ ആഭ്യന്തര വകുപ്പ് വ്യാജ പുരാവസ്തുവായി മാറിയതായി ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ വിമര്‍ശിച്ചു.തട്ടിപ്പിനെ കുറിച്ച് അറിഞ്ഞിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ല.  എഡിജിപിയായി തുടരാൻ മനോജ് എബ്രഹാമിന് ധാർമിക അവകാശമില്ല.പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിച്ചാൽ ബി ജെ പി നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു
 
click me!