സ്വർണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രിയെ കുടുക്കാനുള്ള ശ്രമം വ്യക്തമാണെന്ന് എ വിജയരാഘവൻ

Web Desk   | Asianet News
Published : Nov 20, 2020, 05:33 PM ISTUpdated : Nov 20, 2020, 05:36 PM IST
സ്വർണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രിയെ കുടുക്കാനുള്ള ശ്രമം വ്യക്തമാണെന്ന് എ വിജയരാഘവൻ

Synopsis

സംസ്ഥാനത്തെ വികസനപ്രവർത്തനത്തെ അട്ടിമറിക്കാനുള്ള ശ്രമം വ്യക്തമാണ്. കേന്ദ്ര ഏജൻസികൾക്കും സിഎജിക്കും എതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും. സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തു വന്നതെങ്ങനെ എന്ന് പരിശോധിക്കട്ടെ. 


തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണ രീതി നോക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ കുരുക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമമാണെന്ന് വ്യക്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ചുതല വഹിക്കുന്ന എ വിജയരാഘവൻ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ വികസനപ്രവർത്തനത്തെ അട്ടിമറിക്കാനുള്ള ശ്രമം വ്യക്തമാണ്. കേന്ദ്ര ഏജൻസികൾക്കും സിഎജിക്കും എതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും.

സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തു വന്നതെങ്ങനെ എന്ന് പരിശോധിക്കട്ടെ. കണ്ണൂരിൽ അടക്കം പല ജില്ലകളിലും തദ്ദേശ തെരഞ്ഞെടുപ്പിൽ എതിരില്ലാതെ എൽ ഡി എഫ് സ്ഥാനാർത്ഥികൾ വിജയിക്കുന്നത് ജനപിന്തുണയുടെ തെളിവാണെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വർണക്കപ്പ് കണ്ണൂരിന്, കലാകിരീടത്തിൽ വീണ്ടും മുത്തമിട്ടു; സ്വന്തം തട്ടകത്തിൽ തൃശൂരിനെ മലർത്തിയടിച്ചു, തൃശൂരിന് രണ്ടാം സ്ഥാനം
സുകുമാരൻ നായർക്കും വെള്ളാപ്പള്ളിക്കും സതീശന്‍റെ മറുപടി, 'ആരും വർഗീയത പറയരുത് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു, സമുദായ നേതാക്കളെ വിമർശിച്ചിട്ടില്ല'