പാലാ സീറ്റ് സംബന്ധിച്ച ചോദ്യങ്ങൾ അകാലികം; യുഡിഎഫിനൊപ്പം നിന്ന പലരും പുരോഗമന ചേരിയിലേക്ക് വരും; വിജയരാഘവൻ

By Web TeamFirst Published Jan 3, 2021, 4:39 PM IST
Highlights

യു ഡി എഫ് ശിഥിലമാകുകയാണ്. യുഡിഎഫ് തകർച്ചയുടെ വേഗത വർദ്ധിക്കും. യു ഡി എഫിനൊപ്പം നിന്ന പലരും പുരോഗമന ചേരിയിലേക്ക് വരും. 

തിരുവനന്തപുരം: എത് കാലത്തെ അപേക്ഷിച്ചും മികച്ച ജനകീയ അംഗീകാരം ഇത്തവണ ഇടതുപക്ഷത്തിന് ലഭിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ അഭിപ്രായപ്പെട്ടു. കൂടുതൽ ജനങ്ങളെ ഒപ്പം കൊണ്ടുവരും. കോൺഗ്രസിനൊപ്പം നിന്ന സാധാരണക്കാർ ഇനി ഇടതു മുന്നണിക്കൊപ്പം വരുമെന്നും അദ്ദേഹം പറഞ്ഞു. 

മുസ്ലീം ലീ​ഗ് മത മൗലികവാദത്തോടൊപ്പം ചേർന്നു. കോൺഗ്രസും ഒപ്പം ചേർന്നു. ലീഗ് മുന്നാക്ക സംവരണത്തെ പരസ്യമായി എതിർത്ത് ധ്രുവീകരണത്തിന് ശ്രമിച്ചു. യു ഡി എഫ് ശിഥിലമാകുകയാണ്. യുഡിഎഫ് തകർച്ചയുടെ വേഗത വർദ്ധിക്കും. യു ഡി എഫിനൊപ്പം നിന്ന പലരും പുരോഗമന ചേരിയിലേക്ക് വരും. ബി ജെ പി ക്ക് അകത്തും ആഭ്യന്തര പ്രശ്നങ്ങൾ കൂടുന്നതായും വിജയരാഘവൻ പറഞ്ഞു.

ആലപ്പുഴയിൽ ഉണ്ടായ പ്രശ്നങ്ങൾ പ്രാദേശികമായി പരിശോധിക്കും. എൻസിപി ഐക്യത്തോടെയാണ് പ്രവർത്തിക്കുന്നത്. 
പാലാ സീറ്റ് സംബന്ധിച്ച ചോദ്യങ്ങൾ അകാലികമാണ്. 

ജനുവരി 24 മുതൽ 31 വരെ ഇടതു ജന പ്രതിനിധികളും സി പി എം പ്രവർത്തകരും ഭവന സന്ദർശനങ്ങൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 
 

click me!