
തിരുവനന്തപുരം: ജനങ്ങള്‍ പ്രതീക്ഷയും വിശ്വാസവും അര്‍പ്പിച്ച സര്‍ക്കാരാണിന്ന് അധികാരത്തിലേറിയതെന്ന് എ വിജയരാഘവന്‍. ജനം അര്‍പ്പിച്ച വിശ്വാസത്തോട് സര്‍ക്കാര്‍ നൂറ് ശതമാനം നീതി പുലര്‍ത്തും. പ്രകടന പത്രിക അനുസരിച്ച് മുന്നോട്ട് പോകും. കഴിഞ്ഞ തവണ 600 കാര്യങ്ങളാണ് പത്രികയില്‍ ഉണ്ടായിരുന്നതെങ്കിൽ കേരളത്തിലെ സമഗ്ര വികസനത്തിന് ഉതകുന്ന 900 പദ്ധതികളാണ് ഇപ്പോഴുള്ളത്. ഭാവി കേരളത്തിന്‍റെ വികസന സമഗ്രതയാണ് പ്രകടന പത്രികയിലുള്ളതെന്നും വിജയരാഘവന്‍ പറഞ്ഞു. കേരളീയ സമൂഹത്തിന്‍റെ ജീവിത നിലവാരത്തിന്‍റെ ഗുണപരമായ മുന്നേറ്റമാണ് എല്‍ഡിഎഫ് സ്വപ്നം കാണുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.
കേരളം നൽകിയ ചരിത്രവിജയത്തിൻ്റെ ബലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാർ ഇന്ന് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ കെ രാജൻ, എകെ ശശീന്ദ്രൻ, ജിആര്‍ അനിൽ, കെഎൻ ബാലഗോപാൽ, ആര്‍ ബിന്ദു, ചിഞ്ചുറാണി, എംവി ഗോവിന്ദൻ, മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി ശിവൻ കുട്ടി, വിഎൻ വാസവൻ എന്നിവർ സൗഗൗരവമാണ് പ്രതിജ്ഞ ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam