പി കെ ശശിക്കെതിരെ നടപടി വൈകിയത് തിരിച്ചടിയായി, സിപിഎം പാലക്കാട് ജില്ലാ വിപുലീകൃത സമിതിയിൽ വിമർശനം

Published : Oct 04, 2026, 08:40 AM IST
cpim flag

Synopsis

തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന സിപിഎം പാലക്കാട് ജില്ലാ സമിതിയിൽ പി കെ ശശിക്കെതിരെ രൂക്ഷവിമർശനം ഉയർന്നു. ന്യൂനപക്ഷ വിരുദ്ധരെന്ന പ്രചാരണം ചെറുക്കുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്നും സംഘടനാ പ്രശ്നങ്ങൾ തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പറയുന്നു.

പാലക്കാട്: രഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന സിപിഎം പാലക്കാട് ജില്ല വിപുലീകൃത സമിതിയിൽ പി കെ ശശിക്കെതിരെ നടപടി വൈകിയത് തിരിച്ചടിയായെന്ന് വിമർശനം. കെടിഡിസി ചെയർമാൻ സ്ഥാനത്ത് തുടരാൻ അനുവദിച്ചത് ശരിയായില്ല. ശശിയോട് നേതൃത്വത്തിലെ ചിലർ അനുഭാവ പൂർവമായ നിലപാട് സ്വീകരിച്ചു. ഇത് പ്രവർത്തകരിൽ ഭിന്നാഭിപ്രായത്തിന് ഇടയാക്കിയെന്നും വിമര്‍ശനം ഉയർന്നു. തൃത്താലയിലെ തോൽവിക്ക് പ്രാദേശിക വിഭാഗീയത കാരണമായി. ഇത് പരിഹരിക്കാൻ ജില്ലാ സെക്രട്ടറി ഒന്നും ചെയ്തില്ല.

ന്യൂനപക്ഷ വിരുദ്ധരെന്ന പ്രചാരണത്തെ ചെറുക്കുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്നും പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ട്. തെരഞ്ഞെടുപ്പ് തോൽവിയിൽ സംഘടനാ വീഴ്ചകൾ ഉണ്ടായി. മലപ്പുറത്ത് ഉൾപ്പെടെ ഇത് വലിയ തോൽവിക്ക് കാരണമായി. പാർട്ടിക്കെതിരായ സന്ദേശം ലീഗ് ജനങ്ങളിൽ എത്തിച്ചു. അത് പ്രതിരോധിക്കാനായില്ല. മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവരെ ചേർത്തുപിടിക്കണം എന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, സിപിഎം കോട്ടയം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി സംഘടനാതലത്തിൽ നിർണായക മാറ്റങ്ങൾക്ക് തീരുമാനമായി. ജില്ലാ സെക്രട്ടേറിയറ്റിലേക്ക് പി ഷാനവാസിനെയും ജില്ലാ കമ്മിറ്റിയിലേക്ക് ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറി കെ ഡി സുഗതനെയും ഉൾപ്പെടുത്തി. കൂടാതെ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് അർച്ചന സദാശിവൻ, സെക്രട്ടറി ടി എസ് ശരത്ത്, ഏറ്റുമാനൂർ ഏരിയ സെക്രട്ടറി ബാബു ജോർജ്, വൈക്കം ഏരിയ സെക്രട്ടറി പി ശശിധരൻ, എ കെ എസ് സംസ്ഥാന സെക്രട്ടറി പി കെ വിജയകുമാർ എന്നിവരെ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളായും തെരഞ്ഞെടുത്തു.

വിശാല ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം സംസാരിച്ച ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ പാർട്ടിയുടെ വിവിധ പ്രമേയങ്ങളും കർശന നിർദേശങ്ങളും വിശദീകരിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരെയും, പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ ഡി നടപടിക്കെതിരെയും, കോട്ടയം ജില്ലയിലെ ഇ എസ് എ (ESA) വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ജില്ലാ കമ്മിറ്റി പ്രമേയങ്ങൾ പാസാക്കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അടൂർ പ്രകാശ് പിന്നോട്ടില്ല; എഐസിസി നേതൃത്വത്തിന് തിങ്കളാഴ്ച പരാതി നൽകും; കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ദില്ലിയിൽ, സ്ഥി​തി​ഗതികൾ അറിയിക്കും
മുണ്ടംവേലി ഫ്ളാറ്റ്: വിജിലൻസ് അന്വേഷണം ഉടൻ തുടങ്ങും, സർക്കാർ എൻജിനീയർമാരും വിജിലൻസ് സംഘവും ഫ്ളാറ്റ് സന്ദർശിക്കും