'ദയവായി ആര്‍എസ്പിയാകൂ, ആര്‍എസ്എസിനെ വെടിയൂ'; എന്‍കെ പ്രേമചന്ദ്രന് മറുപടിയുമായി റഹീം

Published : Oct 11, 2020, 04:51 PM IST
'ദയവായി ആര്‍എസ്പിയാകൂ, ആര്‍എസ്എസിനെ വെടിയൂ'; എന്‍കെ പ്രേമചന്ദ്രന് മറുപടിയുമായി റഹീം

Synopsis

കൂട്ടുകൂടുന്നവര്‍ നല്ലതല്ലെങ്കില്‍ എന്താകും ദുരന്തം എന്നതിന് ഉദാഹരണമാണ് എന്‍ കെ പ്രേമചന്ദ്രന്റെ അപകടകരമായ പ്രതികരണമെന്ന് റഹിം ആരോപിച്ചു.  

തിരുവനന്തപുരം: ആര്‍എസ്പി നേതാവും എംപിയുമായ എന്‍ കെ പ്രേമചന്ദ്രന് മറുപടിയുമായി ഡിവൈഎഫ്‌ഐ നേതാവ് എഎ റഹിം. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി നിയമനത്തില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് ഇടപെട്ടുവെന്ന പ്രേമചന്ദ്രന്റെ ആരോപണത്തിന് മറുപടിയായാണ് റഹിം ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. 

കൂട്ടുകൂടുന്നവര്‍ നല്ലതല്ലെങ്കില്‍ എന്താകും ദുരന്തം എന്നതിന് ഉദാഹരണമാണ് എന്‍ കെ പ്രേമചന്ദ്രന്റെ അപകടകരമായ പ്രതികരണമെന്ന് റഹിം ആരോപിച്ചു. ആര്‍എസ്എസും ആര്‍എസ്പിയും തമ്മില്‍ ഒരു അക്ഷരത്തിന്റെ വ്യത്യാസം മാത്രമല്ലെന്നും പ്രത്യയ ശാസ്ത്രപരമായി വലിയ അകലമുണ്ടെന്നത് ഓര്‍ക്കണമെന്നും ആര്‍എസ്എസിനെ വെടിഞ്ഞ് ആര്‍എസ്പിയാകൂവെന്നും റഹിം ആവശ്യപ്പെട്ടു. 

ജീവിത പങ്കാളിയെ തിരഞ്ഞെടുത്തു എന്നതു കൊണ്ട് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കാന്‍ അദ്ദേഹത്തെ ചാരുന്നത് മാന്യതയല്ല. താങ്കള്‍ മന്ത്രിയായിരുന്നപ്പോള്‍ നടത്തിയ നിയമനങ്ങളെയും തീരുമാനങ്ങളെയും അങ്ങയുടെ ഭാര്യയോ മക്കളോ ആയിരുന്നോ നിയന്ത്രിച്ചിരുന്നത്? അങ്ങനെ ആരെങ്കിലും ആക്ഷേപം ഉന്നയിക്കുന്നത്, ശരിയാകുമോ. ശരിയല്ല എന്നാണ് എന്റെ പക്ഷം. ഇത്ര വിലകുറഞ്ഞ ആരോപണങ്ങളില്‍ അഭയം തേടേണ്ട ഗതികേട് താങ്കള്‍ക്ക് വന്നതില്‍ ആത്മാര്‍ഥമായി സഹതപിക്കുന്നുവെന്നും റഹിം വ്യക്തമാക്കി. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ആര്‍എസ്പി നേതാവിന്റെ പ്രതികരണം അപക്വമായിപ്പോയി. കൂട്ടുകൂടുന്നവര്‍ നല്ലതല്ലെങ്കില്‍ എന്താകും ദുരന്തം എന്നതിന് ഉദാഹരണമാണ് ശ്രീ എന്‍ കെ പ്രേമചന്ദ്രന്റെ അപകടകരമായ പ്രതികരണം. ആര്‍എസ്എസും ആര്‍എസ്പിയും തമ്മില്‍ ഒരു അക്ഷരത്തിന്റെ വ്യത്യാസം മാത്രമല്ലെന്നും പ്രത്യയ ശാസ്ത്രപരമായി വലിയ അകലമുണ്ടെന്നും ദയവായി അങ്ങ് ഓര്‍ക്കണം. ആര്‍എസ്പി രാജ്യത്തിന് അപകടമാണ് എന്ന് ഞങ്ങള്‍ ആരും ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷേ ആര്‍എസ്എസ് അപകടമാണ്.
എന്നാല്‍ ആര്‍എസ്പി നേതാക്കള്‍ പ്രകടിപ്പിച്ച  സംഘപരിവാര്‍ മനസ്സ് അപകട സൂചനയാണ്.
ദയവായി, ആര്‍എസ്പിയാകൂ, ആര്‍എസ്എസിനെ വെടിയൂ...

ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റിനെ വ്യക്തിപരമായി അധിക്ഷേപിച്ചതും  ഇപ്പോള്‍ കൂടെയുള്ള, കോണ്‍ഗ്രസ്സിന്റെ സംസ്‌കാരം തന്നെ. കോണ്‍ഗ്രസ്സ് സംസ്‌കാരം വച്ചു ഇടത് പക്ഷത്തെ അളക്കുന്നതിന്റെ പ്രശ്‌നമാണ്. ഭരണം നടത്താന്‍ ഏല്പിച്ചവര്‍ക്ക് നന്നായി ഭരിക്കാന്‍ അറിയാം. അതില്‍ ഇടപെടുന്നത്, ഞങ്ങളുടെ ആരുടെയും പണിയല്ല. 

പി എ മുഹമ്മദ് റിയാസ് ഉള്‍പ്പെടെ ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും അധികാരത്തിന്റെ ഇടനാഴികളില്‍ അലയുന്നവരല്ല. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അഞ്ച് വര്‍ഷത്തെ ഭരണത്തിനിടയില്‍ സെക്രട്ടറിയേറ്റില്‍ അദ്ദേഹം ആദ്യമായി സന്ദര്‍ശിച്ചത് ശ്വേതാ ഭട്ട് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ്. അന്ന് ഡിവൈഎഫ്‌ഐ പ്രതിനിധി സംഘത്തില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. സംഘപരിവാര്‍ സ്പര്‍ശമുള്ള ആരോപണം ഉന്നയിക്കുക, അതിനു വിശ്വാസ്യത വരാന്‍ ഒരാളുടെ പേര് കൂടി പറയുക. അദ്ദേഹം ഒരു വ്യക്തി എന്ന നിലയില്‍ ജീവിത പങ്കാളിയെ തിരഞ്ഞെടുത്തു. അതു കൊണ്ട് ഇങ്ങനെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കാന്‍ അദ്ദേഹത്തെ ചാരുന്നത് മാന്യതയല്ല.

താങ്കള്‍ മന്ത്രിയായിരുന്നപ്പോള്‍ നടത്തിയ നിയമനങ്ങളെയും തീരുമാനങ്ങളെയും അങ്ങയുടെ ഭാര്യയോ മക്കളോ ആയിരുന്നോ നിയന്ത്രിച്ചിരുന്നത്? അങ്ങനെ ആരെങ്കിലും ആക്ഷേപം ഉന്നയിക്കുന്നത്, ശരിയാകുമോ. ശരിയല്ല എന്നാണ് എന്റെ പക്ഷം.
ഇത്ര വിലകുറഞ്ഞ ആരോപണങ്ങളില്‍ അഭയം തേടേണ്ട ഗതികേട് താങ്കള്‍ക്ക് വന്നതില്‍ ആത്മാര്‍ഥമായി സഹതപിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലാം തീരുമാനിച്ചത് മുഖ്യമന്ത്രി ഒറ്റയ്ക്ക്, പിണറായിക്കെതിരെ സിപിഎമ്മിൽ എതിര്‍സ്വരം; വിസി നിയമനത്തിൽ വഴങ്ങിയത് ശരിയായില്ലെന്ന് വിമര്‍ശനം
ശബരിമല സ്വര്‍ണകൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ സഹോദരനാണെന്ന് പ്രചാരണം, പ്രതികരിച്ച് വി എസ് ശിവകുമാർ; 'വ്യാജപ്രചരണത്തിൽ നിയമനടപടി'