വീട് ജപ്തി ചെയ്തതോടെ മാറിനിന്ന ഗൃഹനാഥൻ തിരികെയെത്തി, കൊവിഡ് പ്രതിസന്ധിയിൽ ജോലിപോയെന്ന് അബ്ദുളള

Published : Sep 14, 2022, 09:42 AM IST
വീട് ജപ്തി ചെയ്തതോടെ മാറിനിന്ന ഗൃഹനാഥൻ തിരികെയെത്തി, കൊവിഡ് പ്രതിസന്ധിയിൽ ജോലിപോയെന്ന് അബ്ദുളള

Synopsis

എച്ച് ഡി എഫ് സി ബാങ്ക് കിടപ്പാടം ജപ്തി ചെയ്തതോടെ അബ്ദുള്ളയുടെ ഭിന്നശേഷിക്കാരിയായ മകളും രോഗിയായ മാതാവും ഉൾപെടെയുള്ള കുടുംബം പെരുവഴിയിൽ ആയിരിക്കുകയാണ്

കണ്ണൂർ : എച്ച് ഡി എഫ് സി ബാങ്ക് കിടപ്പാടം ജപ്തി ചെയ്തതോടെ വീട് വിട്ടിറങ്ങിയ ഗൃഹനാഥൻ അബ്ദുള്ള മടങ്ങിയെത്തി. ജപ്തി ചെയ്തതിന്‍റെ മനോവിഷമത്തിൽ മാറി നിന്നതാണെന്ന് അബ്ദുള്ള പറഞ്ഞു. കൊവിഡ് പ്രതിസന്ധിയിൽ തൊഴിൽ പോയതോടെയാണ് തിരിച്ചടവ് മുടങ്ങിയതെന്നും അബ്ദുള്ള പറഞ്ഞു

എച്ച് ഡി എഫ് സി ബാങ്ക് കിടപ്പാടം ജപ്തി ചെയ്തതോടെ അബ്ദുള്ളയുടെ ഭിന്നശേഷിക്കാരിയായ മകളും രോഗിയായ മാതാവും ഉൾപെടെയുള്ള കുടുംബം പെരുവഴിയിൽ ആയിരിക്കുകയാണ്.  25 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടി ഉണ്ടായത് .പോകാൻ ഇടമില്ലാതെ അർധ രാത്രിവരെ വീട്ടു മുറ്റത്തിരുന്ന കുടുംബത്തെ നാട്ടുകാർ ഇടപെട്ട് ഒരു ബന്ധുവിന്‍റെ വീട്ടിലെത്തിക്കുകയായിരുന്നു . മറ്റൊരിടത്തേക്ക് മാറാനുള്ള സാവകാശം ബാങ്ക് തന്നില്ലെന്ന് കുടുംബം ആരോപിച്ചു. 

വിട്ടുവീഴ്ചയ്ക്ക് കേരളബാങ്ക് , സുഹ്റയുടെ വായ്പയിൽ ഇളവ് നൽകും ,ഒറ്റത്തവണ തീർപ്പാക്കലിലൂടെ പണം അടയ്ക്കാൻ അവസരം

PREV
Read more Articles on
click me!

Recommended Stories

കോട്ടയം ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്