അഭയ കേസ്: 'പ്രതികൾക്കെതിരായ ആരോപണങ്ങൾ അവിശ്വസനീയം', പ്രതികരിച്ച് ക്നാനായ കത്തോലിക്കാ സഭ

Published : Dec 23, 2020, 02:34 PM ISTUpdated : Dec 23, 2020, 05:47 PM IST
അഭയ കേസ്: 'പ്രതികൾക്കെതിരായ ആരോപണങ്ങൾ അവിശ്വസനീയം', പ്രതികരിച്ച് ക്നാനായ കത്തോലിക്കാ സഭ

Synopsis

സിബിഐ കോടതി വിധിയെ മാനിക്കുന്നു. സിസ്റ്റർ അഭയയുടെ മരണം നിർഭാഗ്യകരമാണെങ്കിലും പ്രതികൾക്ക് തങ്ങളുടെ നിരപരാധിത്യം തെളിയിക്കാനും അപ്പീൽ നൽകാനുള്ള അവസരമുണ്ടെന്നും കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് ഫാ. മൈക്കിൾ വെട്ടിക്കാട്ട് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു. 

കോട്ടയം: സിസ്റ്റർ അഭയ കേസ് ശിക്ഷാ വിധിയിൽ പ്രതികരിച്ച് ക്നാനായ കത്തോലിക്കാ സഭ. ആരോപണങ്ങൾ അവിശ്വസനീയമാണെന്നും പ്രതികൾക്ക് തങ്ങളുടെ നിരപരാധിത്യം തെളിയിക്കാനും അപ്പീൽ നൽകാനുമുള്ള അവസരമുണ്ടെന്നും ക്നാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് ഫാ. മൈക്കിൾ വെട്ടിക്കാട്ട് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിലൂടെ പ്രതികരിച്ചു. 

കേസിൽ സിബിഐ കോടതി വിധിയെ മാനിക്കുന്നു. സിസ്റ്റർ അഭയയുടെ മരണം നിർഭാഗ്യകരമാണെങ്കിലും പ്രതികൾക്ക് തങ്ങളുടെ നിരപരാധിത്യം തെളിയിക്കാനും അപ്പീൽ നൽകാനുള്ള അവസരമുണ്ട്. എങ്കിലും ഇത്തരം സാഹചര്യം ഉണ്ടായതിൽ സഭയ്ക്ക് ദു:ഖമുണ്ടെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. 

അഭയ വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് സിബിഐ കോടതി.

സിസ്റ്റർ അഭയക്കേസിൽ ഫാദ‍ർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തം തടവ് ശിക്ഷയുമാണ്  സിബിഐ പ്രത്യേക കോടതി വിധിച്ചത്. കൊലപാതകത്തിനും അതിക്രമിച്ച് കടന്നതിനുമാണ് ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം ശിക്ഷ. ശിക്ഷയിൽ ഇളവ് വേണമെന്ന പ്രതികളുടെ ആവശ്യം  തള്ളിക്കൊണ്ടാണ് സിബിഐ പ്രത്യേക കോടതിയുടെ സുപ്രധാന ഉത്തരവ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി
പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ