വാഹനാപകട കേസ് ഒതുക്കാൻ കൈക്കൂലി: കോഴിക്കോട് പൊലീസുകാർക്ക് സസ്പെൻഷൻ

Published : Jan 25, 2022, 02:56 PM IST
വാഹനാപകട കേസ് ഒതുക്കാൻ കൈക്കൂലി: കോഴിക്കോട് പൊലീസുകാർക്ക് സസ്പെൻഷൻ

Synopsis

വാഹനാപകടക്കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി

കോഴിക്കോട്: വാഹനാപകട കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ പൊലീസുകാർക്ക് സസ്പെൻഷൻ. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രവീണ്‍ കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ കൃജേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വാഹനാപകടക്കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാഹന ഉടമയുടെ പേരില്‍ കേസ് എടുക്കാതിരിക്കാന്‍ വാഹനം ഓടിച്ചയാളില്‍ നിന്ന് 50000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഡീസൽ അടിക്കാൻ കൂപ്പൺ അടക്കം കിട്ടി, എന്നിട്ടും വാഹനം കിട്ടാത്തതിന് പാർട്ടി മാറി': ഐഷ പോറ്റിയെ പരിഹസിച്ച് സിപിഎം നേതാവ്
തിരുവല്ലയെ ഞെട്ടിച്ച് 'മരണ സുബി'ന്‍റെ കൊടുംക്രൂരത; സ്പാ ജീവനക്കാരിയെ വലിച്ചിഴച്ചു, പീഡിപ്പിച്ചത് കഴുത്തിൽ കത്തി വച്ച്, വീഡിയോ എടുത്തു