വടക്കഞ്ചേരിയിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു; ദേശീയപാത മുറിച്ച് കടക്കവെയായിരുന്നു അപകടം

Published : Jan 03, 2026, 09:45 PM IST
bike accident

Synopsis

പാലക്കാട് കിഴക്കഞ്ചേരി മമ്പാട് നാരായണൻ (61) ആണ് മരിച്ചത്. വർക്ക്ഷോപ്പിൽ രാത്രി സെക്യൂരിറ്റി ജീവനക്കാരനായിരുന്ന നാരായണൻ ജോലിക്കായി പോകുന്നതിനിടെ അപകടം സംഭവിച്ചത്.

പാലക്കാട്: ദേശീയപാത വടക്കഞ്ചേരിയിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു. പാലക്കാട് കിഴക്കഞ്ചേരി മമ്പാട് നാരായണൻ (61) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. മംഗലത്തെ വർക്ക്ഷോപ്പിൽ രാത്രി സെക്യൂരിറ്റി ജീവനക്കാരനായിരുന്നു മരിച്ച നാരായണൻ. ജോലിക്കായി പോകുന്നതിനിടെ ദേശീയപാത മുറിച്ചുകടക്കവെയാണ് അപകടം സംഭവിച്ചത്. ഇയാളെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തമിഴ്നാട് സ്വദേശി ഓടിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശിയെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രണ്ട് ദിവസം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്, കടലിൽ വീണാൽ രക്ഷിക്കാനാളില്ല; അറിയിപ്പുമായി ദുരന്തനിവാരണ വിഭാഗം
ഇപ്പോൾ നൽകുന്നത് ഫ്രഞ്ച് ബ്രാൻഡ് റോയൽ കാനിൻ, ഇറച്ചി കഴിയ്ക്കാനായാൽ കൂട്ടിലേക്ക്; രാപ്പകലില്ലാത്ത ദൗത്യത്തിനൊടുവിൽ പിച്ചവെച്ച് സിം​ഹക്കുഞ്ഞുങ്ങൾ