ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി; തോട്ടിലേക്ക് ലോറി മറിഞ്ഞത് റോഡ് ഇടിഞ്ഞ്

Published : Jul 05, 2025, 10:28 AM IST
Accident

Synopsis

വാഹനം മുന്നോട്ട് നീങ്ങവെ മണ്ണ് ഇടിയുകയും നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഒന്നാകെ റോഡരികിലെ തോട്ടിലേക്ക് തലകീഴായി മറിയുകയുമായിരുന്നു.

കോഴിക്കോട്: റോഡ് ഇടിഞ്ഞ് ടിപ്പര്‍ ലോറി സമീപത്തെ തോട്ടിലേക്ക് മറിഞ്ഞ് അപകടം. ബാലുശ്ശേരി നന്‍മണ്ടക്ക് സമീപം കാക്കൂരിലാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ വൈകീട്ട് 4.30ഓടെയായിരുന്നു സംഭവം. പൂച്ചോളി റോഡില്‍ മരുതാട് ഗ്രാമസേവ സമിതിക്ക് സമീപത്തുകൂടി ക്വാറി വേസ്റ്റുമായി വന്ന ഐഷര്‍ കമ്പനിയുടെ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

വാഹനം മുന്നോട്ട് നീങ്ങവെ മണ്ണ് ഇടിയുകയും നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഒന്നാകെ റോഡരികിലെ തോട്ടിലേക്ക് തലകീഴായി മറിയുകയുമായിരുന്നു. ലോറിയുടെ കാബിന്‍ ഭാഗം വെള്ളത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അവസ്ഥയിലാണുള്ളത്. മുക്കം സ്വദേശിയായ ടി നാസര്‍ ആണ് ലോറി ഓടിച്ചിരുന്നത്. ഇദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശക്തമായ മഴയെ തുടര്‍ന്ന് മണ്ണ് കുതിര്‍ന്നതും ലോറിയുടെ ഭാരവുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായി, ഓരോ പോയിന്‍റിലും സഹായം; ഒളിയിടം മാറ്റിയത് പലതവണ, പൊലീസ് നിഗമനം ഇങ്ങനെ
വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം