
തിരുവനന്തപുരം : വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടം. പാരാ ഗ്ലൈഡിംഗ് ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങി. രണ്ടു പേർ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങി കിടക്കുകയാണ്. ഇൻസ്ട്രക്ടറും കോയമ്പത്തൂർ സ്വദേശിയായ യുവതിയുമാണ് കുടുങ്ങിയത്. രക്ഷപ്പെടുത്താൻ ഫയർഫോഴ്സും പൊലീസും ശ്രമം തുടങ്ങി. 100 ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റിലാണ് ഇവർ കുടുങ്ങിയിരിക്കുന്നത്.
ഇവരെ സാവധാനം പുറത്തിറക്കാനുള്ള ശ്രമം തുടരുകയാണ്. ഫയർഫോഴ്സിന്റെ കൈയ്യിലുള്ള സജീകരണങ്ങൾ മതിയാകാത്തതിനാൽ എങ്ങനെ പുറത്തിറക്കാം എന്ന ആലോചനയിലാണ്. ലൈറ്റ് ഘട്ടം ഘട്ടമായി മുറിച്ച് മാറ്റി ഇവരെ പുറത്തിറക്കാം എന്നാണ് കരുതുന്നത്. വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. തൊട്ടടുത്ത് കടലാണ്. ഒരൽപ്പം മാറിയിരുന്നെങ്കിൽ കടലിൽ പതിച്ചേനെ. ഇവരെ സാവധാനം പുറത്തിറക്കാനുള്ള ശ്രമം തുടരുകയാണ്. ഫയർഫോഴ്സിന്റെ കൈയ്യിലുള്ള സജീകരണങ്ങൾ മതിയാകാത്തതിനാൽ എങ്ങനെ പുറത്തിറക്കാം എന്ന ആലോചനയിലാണ്. ലൈറ്റ് ഘട്ടം ഘട്ടമായി മുറിച്ച് മാറ്റി ഇവരെ പുറത്തിറക്കാം എന്നാണ് കരുതുന്നത്. വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. തൊട്ടടുത്ത് കടലാണ്. ഒരൽപ്പം മാറിയിരുന്നെങ്കിൽ കടലിൽ പതിച്ചേനെ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam