പള്ളിപ്പുറത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; മൂന്നുപേരുടെ നില ഗുരുതരം

Published : Apr 16, 2020, 06:25 PM IST
പള്ളിപ്പുറത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; മൂന്നുപേരുടെ നില ഗുരുതരം

Synopsis

പള്ളിപ്പുറത്ത്  വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. മത്സ്യഫെഡിന്‍റെ ബലോറയും ടെമ്പോയുമായുമാണ് കൂട്ടിയിടിച്ചത്.

തിരുവനന്തപുരം: പള്ളിപ്പുറത്ത്  വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. മത്സ്യഫെഡിന്‍റെ ബലോറയും ടെമ്പോയുമായുമാണ് കൂട്ടിയിടിച്ചത്. ടെമ്പോ ഡ്രൈവറാണ് അപകടത്തിൽ മരിച്ചത്. മത്സ്യഫെഡിന്‍റെ വാഹനത്തിൽ മൂന്ന് യാത്രക്കാർ ഉണ്ടായിരുന്നു. 

കൊല്ലത്തേക്ക് പോവുകയായിരുന്ന മത്സ്യഫെഡിന്‍റെ വാഹനവും എതിരെ വന്ന ടെമ്പോയും കൂട്ടിയിടിക്കുകയായിരുന്നു. ശക്തമായ ഇടിയിൽ വാഹനങ്ങള്‍ പൂർണമായും തകർന്നു. പൊലീസും ഫയർഫോഴ്സുമെത്തി ടെമ്പോയും, ബലോറയും വെട്ടിപൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.

PREV
click me!

Recommended Stories

താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ; 'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'