സംവിധായകൻ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി മുമ്പും കേരളത്തില്‍ വൻ മോഷണം നടത്തി

Published : Apr 21, 2024, 02:41 PM IST
സംവിധായകൻ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി മുമ്പും കേരളത്തില്‍ വൻ മോഷണം നടത്തി

Synopsis

ഗോവയില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇര്‍ഷാദ് വീണ്ടും മോഷണം തുടരുകയായിരുന്നു. ജോഷിയുടെ വീട്ടില്‍ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ- വജ്രാഭരണങ്ങളാണ് ഇര്‍ഷാദ് കവര്‍ന്നത്.

കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടില്‍ വൻ കവര്‍ച്ച നടത്തിയ കേസില്‍ പിടിയിലായ പ്രതി മുമ്പും കേരളത്തില്‍ വലിയ കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പൊലീസ്. കര്‍ണാടകയില്‍ വച്ച് പിടിയിലായ ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് എന്ന പ്രതി നേരത്തെ പ്രമുഖ ജ്വല്ലറിയുടെ ഉടമസ്ഥന്‍റെ വീട്ടില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്.

തിരുവനന്തപുരം കവടിയാറുള്ള ജ്വല്ലറി ഉടമയുടെ വീട്ടില്‍ കയറി ആഭരണങ്ങള്‍ മോഷ്ടിച്ചു. ഈ കേസില്‍ ഇയാള്‍ ഗോവയില്‍ വച്ച് പിടിയിലായി. എന്നാല്‍ അന്ന് കൊവിഡ് സമയമായതിനാല്‍ ഇയാളെ തിരുവനന്തപുരം സിറ്റി പൊലീസിന് കൈമാറാൻ സാധിച്ചില്ല. 

പിന്നീട് ഗോവയില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇര്‍ഷാദ് വീണ്ടും മോഷണം തുടരുകയായിരുന്നു. ജോഷിയുടെ വീട്ടില്‍ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ- വജ്രാഭരണങ്ങളാണ് ഇര്‍ഷാദ് കവര്‍ന്നത്. 

വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ ഇര്‍ഷാദിന്‍റെ മുഖം പതിഞ്ഞിരുന്നു. ഇതനുസരിച്ച് പ്രദേശത്തുള്ള മറ്റ് സിസിടിവി ക്യാമറകള്‍ കൂടി പൊലീസ് പരിശോധിച്ചു. പ്രതി ഉപയോഗിച്ച വാഹനത്തെ കുറിച്ച് ലഭിച്ച സൂചനയെ  പിന്തുടര്‍ന്നുപോയ പൊലീസിന് തുടര്‍ന്ന് പ്രതിയിലേക്കുള്ള സൂചനകളും ലഭിക്കുകയായിരുന്നു. അങ്ങനെയാണ് കവര്‍ച്ച നടന്ന് ഒരു ദിവസം പിന്നിട്ടപ്പോഴേക്ക് പ്രതിയെ കര്‍ണാടകത്തില്‍ നിന്ന് പിടികൂടാൻ പൊലീസിന് സാധിച്ചത്.

വൻ കവര്‍ച്ചകളാണ് പ്രതിയുടെ പ്രത്യേകതയായി കണക്കാക്കപ്പെടുന്നു. കൃത്യമായി ആസൂത്രണം ചെയ്ത് വൻ കവര്‍ച്ചകള്‍ നടത്തുന്നതില്‍ പ്രതി സമര്‍ത്ഥൻ ആണെന്നാണ് ഈ തെളിവുകളെല്ലാം സൂചിപ്പിക്കുന്നത്. 

Also Read:- മിക്സിയിലൊളിപ്പിച്ച് സ്വര്‍ണക്കടത്ത്; 76.80 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു
'10 വർഷം എൻഡിഎക്കൊപ്പം നടന്നിട്ട് എന്ത് കിട്ടി, ഇടത് പക്ഷത്തേക്ക് പോകുന്നത് ആലോചിക്കണം'; ബിഡിജെഎസിനോട് വെള്ളാപ്പള്ളി