രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡിആര്‍ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തിരിക്കുന്നത്. 76.80 ലക്ഷം രൂപയോളം വരും ഈ സ്വര്‍ണത്തിന്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിക്സിയിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി. അബുദാബിയില്‍ നിന്ന് എത്തിയ കൊടുവള്ളി സ്വദേശിയില്‍ നിന്നാണ് 1.50 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തിരിക്കുന്നത്. 

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡിആര്‍ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തിരിക്കുന്നത്. 76.80 ലക്ഷം രൂപയോളം വരും ഈ സ്വര്‍ണത്തിന്. 

മിക്സര്‍ ഡ്രൈൻഡറിനകത്താണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. വിശദപരിശോധനയിലാണ് സ്വര്‍ണം കണ്ടെത്താനായത്.

Also Read:- ബോബി ചെമ്മണ്ണൂര്‍ സംസാരിച്ചു, അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് ബ്ലസി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo