സാക്ഷി പറഞ്ഞതിൽ പ്രകോപനം, പ്രതിയുടെ സുഹൃത്തുക്കള്‍ ഹോട്ടൽ അടിച്ചുതകര്‍ത്തു; സംഭവം കോഴിക്കോട്

Published : May 18, 2025, 01:10 PM IST
സാക്ഷി പറഞ്ഞതിൽ പ്രകോപനം, പ്രതിയുടെ സുഹൃത്തുക്കള്‍ ഹോട്ടൽ അടിച്ചുതകര്‍ത്തു; സംഭവം കോഴിക്കോട്

Synopsis

കോഴിക്കോട് മുക്കം വലിയപറമ്പിലാണ് സംഭവം. ഇന്നലെ രാത്രിയാണ് ഹോട്ടലിനുനേരെ ആക്രമണമുണ്ടായത്.

കോഴിക്കോട്: പൊലീസിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ സാക്ഷി പറഞ്ഞതിന് പ്രതിയുടെ സുഹൃത്തുക്കൾ ഹോട്ടൽ അടിച്ചുതകര്‍ത്തു. സാക്ഷി പറഞ്ഞയാളുടെ സഹോദരന്‍റെ ഹോട്ടലിനുനേരെയാണ് ആക്രമണം. കോഴിക്കോട് മുക്കം വലിയപറമ്പിലാണ് സംഭവം. ഇന്നലെ രാത്രിയാണ് ഹോട്ടലിനുനേരെ ആക്രമണമുണ്ടായത്.

പൊലീസിനെ ആക്രമിച്ച കേസില്‍ സാക്ഷിയായ സുബൈറിന്‍റെ സഹോദരന്‍റെ ഹോട്ടലാണ് വലിയപറമ്പ് സ്വദേശി സാദിഖ് അടിച്ചുതകര്‍ത്തത്. കാര്‍ മോഷണം അന്വേഷിക്കാനെത്തിയ കല്‍പ്പറ്റ പൊലീസിനെ കത്തി കൊണ്ട് വെട്ടിയ കേസുമായി ബന്ധപ്പെട്ടാണ് സംഭവം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉള്ളതെല്ലാം ശമ്പളത്തിനും പെന്‍ഷനും പോവുന്നു; തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് യുഡിഎഫ്
'കട്ടവർ വീട്ടിലെത്തിയത് എങ്ങനെ?' രാഹുലിന്റെ പോറ്റിയേ കേറ്റിയേ പാരഡിക്ക് പിണറായിയുടെ മറുപടി, കൊല്ലത്തെ ഇറങ്ങിപ്പോക്കിലും പ്രതികരണം