അഞ്ച് വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; പ്രതിക്ക് 25 വർഷം കഠിന തടവ്

Published : Aug 31, 2022, 04:03 PM ISTUpdated : Aug 31, 2022, 05:59 PM IST
അഞ്ച് വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; പ്രതിക്ക് 25 വർഷം കഠിന തടവ്

Synopsis

ചെറിയതുറ ഫിഷർമാൻ കോളനി, പുതുവൽ പുത്തൻവീട്ടിൽ മുത്തപ്പനെ (35) ആണ് ശിക്ഷിച്ചത്. പ്രതി ഒരു ലക്ഷം രൂപ പിഴ ഒടുക്കണം.

തിരുവനന്തപുരം: അസം സ്വദേശിയായ  അഞ്ച് വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയെ 25 വർഷം കഠിന തടവിന് ശിക്ഷിച്ചു. ചെറിയതുറ ഫിഷർമാൻ കോളനി, പുതുവൽ പുത്തൻവീട്ടിൽ മുത്തപ്പനെ (35) ആണ് ശിക്ഷിച്ചത്. പ്രതി ഒരു ലക്ഷം രൂപ പിഴ ഒടുക്കണം. പിഴത്തുക ഇരയായ കുട്ടിക്ക് നൽകണമെന്നും തിരുവനന്തപുരം പ്രത്യേക  അതിവേഗ കോടതി വ്യക്തമാക്കി. പിഴത്തുക അടച്ചില്ലെങ്കിൽ  ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.സുദർശൻ ആണ് വിധി പ്രസ്താവിച്ചത്. 

2017 ഏപ്രിൽ 8ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിനടുത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ പ്രതി  പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടി അമ്മയോട് വിവരം പറഞ്ഞു. തുടർന്ന് രക്ഷിതാക്കൾ വലിയതുറ പൊലീസിൽ പരാതി നൽകുകയായിരുന്നു. ശാസ്ത്രീയ പരിശോധനയിൽ പ്രതിക്കെതിരായ തെളിവുകള്‍ പൊലീസിന് ലഭിച്ചു. കെട്ടിട നിർമ്മാണ ജോലിക്കായാണ് അസമിൽ നിന്ന് കുട്ടിയുടെ കുടുംബം വലിയതുറയിലെത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ.എ.എൽ.കൃഷ്ണപ്രിയ എന്നിവർ ഹാജരായി.

ജനലിലൂടെ കൈയ്യിട്ടു, ഉറങ്ങിക്കിടന്ന യുവതിയുടെ സ്വർണ്ണ പാദസരം മോഷ്ടിച്ചു; ഇറച്ചിക്കടക്കാരന്‍ പിടിയില്‍

വീട്ടിലെ മുറിയില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ സ്വർണ്ണ പാദസരം മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി പടനായർ കുളങ്ങര ബിസ്മില്ല മൻസിലിൽ അൻഷാദ് (44)  ആണ് അറസ്റ്റിലായത്. കായംകുളത്ത് കഴിഞ്ഞ 22 ന് പുലർച്ചെ  മൂന്നരക്കാണ് സംഭവം നടന്നത്. കായംകുളം പെരിങ്ങാലയിൽ ലേഖ മുരളീധരന്റെ വീട്ടിലായിരുന്നു മോഷണം. കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന മകൾ മയൂരിയുടെ ഇടതു കാലിൽ കിടന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണ പാദസരമാണ് അൻഷാദ് പൊട്ടിച്ചെടുത്തത്.  

ജനാലയുടെ വാതിൽ തുറന്ന് കമ്പിയഴികൾക്കിടയിൽ കൂടി കൈ കടത്തിയാണ് യുവാവ് പാദസരം മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. കാലില്‍ കിടന്ന പാദസരം പ്രതി വലിച്ചു പൊട്ടിക്കുകയായിരുന്നു. ഡിജിറ്റല്‍ തെളിവുകളുടെ സഹായത്തോടെയാണ്  പ്രതി കരുനാഗപ്പള്ളി  സ്വദേശി അൻഷാദിനെ പൊലീസ് പിടികൂടിയത്. രണ്ടാം കുറ്റി ഭാഗത്ത്  ഇറച്ചി കടയിൽ ജോലി ചെയ്യുന്ന ആളാണ് അൻഷാദെന്ന് പൊലീസ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം