
തിരുവനന്തപുരം: നോക്കുകൂലി വാങ്ങിയ കയറ്റിറക്ക് തൊഴിലാളികൾക്കെതിരെ നടപടി. സ്റ്റാച്യു -കന്‍റോണ്‍മെന്‍റ് പരിധിയിലെ യൂണിയനിൽപ്പെട്ട 10 പേരെയാണ് സസ്പെൻഡ് ചെയ്തത്. സെൻട്രൽ സ്റ്റേഡിയത്തിൽ കൊണ്ടുവന്ന സാധനങ്ങള്‍ ലോറിയിൽ നിന്നും ഇറക്കാതെ കരാറുകാരൻനിന്നും 15,000 രൂപ നോക്കു കൂലി വാങ്ങിയിരുന്നു.
ഇതിനെതിരെ കരാറുകാരൻ മന്ത്രി വി.ശിവൻകുട്ടിക്ക് നൽകിയ പരാതിയിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ തൊഴിൽ വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി അന്വേഷണം നടത്തിയതിൽ നോക്കൂകൂലി വാങ്ങിയെന്ന് വ്യക്തമാതോടെയാണ് നടപടിക്ക് മന്ത്രി നിർദ്ദേശം നൽകിയത്.
ബലാത്സംഗ പരാതി; മുൻ എസ്‍പി സുജിത്ത് ദാസ് അടക്കമുള്ള പൊലീസുകാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് തടഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam