മുഖ്യമന്ത്രിക്കെതിരായ 'ഹിന്ദു തീവ്രവാദി' പരാമർശം തെറ്റ്: മുല്ലപ്പള്ളിക്കെതിരെ സിപിഎം

By Web TeamFirst Published Jan 10, 2020, 6:53 PM IST
Highlights

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളിൽ കെപിസിസി പ്രസിഡന്‍റ് എന്ന നിലയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ചെയ്തത് വഞ്ചനാപരമായ നിലപാടാണെന്ന് സിപിഎം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളിൽ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം.  സിഎഎ വിരുദ്ധ സമരങ്ങളിൽ കെപിസിസി പ്രസിഡന്‍റ് എന്ന നിലയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ചെയ്തത് വഞ്ചനാപരമായ നിലപാടാണെന്ന് സിപിഎം ആരോപിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയനെ ഹിന്ദു തീവ്രവാദിയെന്ന് വിളിച്ചാക്ഷേപിച്ചത് പ്രതിഷേധാര്‍ഹമാണ്. അത് ശരിയായില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. 

സ്വന്തം സ്ഥാനത്തിന്‍റെ മഹത്വം ഇടിച്ച് താഴ്ത്തും വിധത്തിലുള്ള നിലപാടുകളാണ് മുല്ലപ്പള്ളിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നാണ് സിപിഎം കുറ്റപ്പെടുത്തുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ തിരുത്തേണ്ടത് മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരെ ആണെന്നും സിപിഎം ആഞ്ഞടിച്ചു

click me!