ദിലീപിനെതിരെ സമൻസ് അയച്ച് തലശേരി കോടതി: നടപടി ലിബർട്ടി ബഷീറിന്റെ പരാതിയിൽ

Published : Jul 23, 2022, 04:04 PM ISTUpdated : Jul 23, 2022, 09:27 PM IST
ദിലീപിനെതിരെ സമൻസ് അയച്ച് തലശേരി കോടതി: നടപടി ലിബർട്ടി ബഷീറിന്റെ പരാതിയിൽ

Synopsis

മൂന്ന് വർഷം മുമ്പ് ലിബർട്ടി ബഷീർ മജീസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി

കണ്ണൂർ: ലിബർട്ടി ബഷീറിന്റെ പരാതിയിൽ നടനും നിർമ്മാതാവും നടിയെ ആക്രമിച്ച കേസിൽ പ്രതി സ്ഥാനത്ത് ഉള്ളയാളുമായ ദിലീപിന് സമൻസ് അയച്ച് കോടതി. നവംബർ 7 ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സമൻസ് അയച്ചത്. നടിയെ ആക്രമിച്ച കേസ് ലിബർട്ടി ബഷീർ അടക്കമുള്ളവരുടെ ഗൂഢാലോചനയാണെന്ന ദിലീപിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് നടപടി. മൂന്ന് വർഷം മുമ്പ് ലിബർട്ടി ബഷീർ മജീസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.

'നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ട്'

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ സാധ്യത തുറന്നിട്ടാണ് ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. തെളിവ് നശിപ്പിച്ച സംഭവത്തിൽ ദിലീപിന്‍റെ അഭിഭാഷകർക്കെതിരായ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തിൽ ക്രൈാംബ്രാ‌ഞ്ച് വ്യക്തമാക്കുന്നു. കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ചോർന്ന സംഭവത്തിലും അന്വേഷണം തുടരുമെന്നും കുറ്റപത്രത്തിലുണ്ട്. 

ദിലീപിന്‍റെ ഫോണുകളിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ അഭിഭാഷകരെ ചോദ്യം ചെയ്യാതെ അന്വേഷണം പൂർത്തിയാകില്ലെനായിരുന്നു ക്രൈം ബ്രാ‌ഞ്ച് ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ അങ്കമാലി മജിസ്ടേറ്റ് കോടതിയിൽ ഇന്നല അനുബന്ധ കുറ്റപത്രം നൽകിയപ്പോൾ അഭിഭാഷകർ പ്രതിപട്ടികയിലോ സാക്ഷിപട്ടികയിലോ ഉണ്ടായിരുന്നില്ല. എന്നാൽ അഭിഭാഷകർക്ക് ക്ലീൻചിറ്റ് നൽകിയല്ല അനുബന്ധ കുറ്റപത്രം. ദിലീപിന്‍റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ ഇവർക്കെതിരെ  അന്വേഷണം തുടരുമെന്നാണ് കുറ്റപത്രം പറയുന്നത്. 

കാവ്യയെ പ്രതിയാക്കാൻ തെളിവില്ല, കാവ്യയും മഞ്ജുവും സാക്ഷികൾ

ഹാക്കർ സായ് ശങ്കറിന്‍റെ മൊഴിയിൽ അഭിഭാഷകരുടെ നിർദ്ദേശ പ്രകാരമാണ് ഫോണുകളിലെ തെളിവ് നീക്കിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നാല് അഭിഭാഷകർ ഫോണുമായി മുംബൈയിലേക്ക് പോയതിനും തെളിവുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് കുറ്റപത്രം പറയുന്നു.  കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയ സംഭവത്തിലും അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തിലുണ്ട്. അഭിഭാഷകരെ ചോദ്യം ചെയ്യാതെ കുറ്റപത്രം നൽകിയാൽ കേസിനെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് സാക്ഷിയായ ബാലചന്ദ്രകുമാർ പറഞ്ഞു.

കുറ്റപത്രത്തിന്‍റെ പരിശോധന അടക്കമുള്ള നടപടികൾ ഈമാസം 27 ന് വിചാരണ കോടതിയിൽ തുടങ്ങുന്നുണ്ട്. അതിന് പിന്നാലെ നിർത്തിവെച്ച വിചാരണ പുനരാരംഭിക്കുന്നതിലും നടപടികൾ ഉണ്ടാകും.

അതിജീവിതയ്ക്കൊപ്പം നിന്നവരെ അപമാനിക്കാൻ വ്യാജ വാട്‍സാപ്പ് ഗ്രൂപ്പ്

PREV
click me!

Recommended Stories

'സംസാരിക്കുന്നത് അതിജീവിതയുടെ വീട്ടിൽ ഇരുന്ന്, അമ്മ ഈ വിധി ആഘോഷിക്കും, മരണം വരെ അവൾക്ക് ഒപ്പം'; പ്രതികരിച്ച് ഭാഗ്യ ലക്ഷ്മി
'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും