
കൊച്ചി: നടൻ സലിംകുമാറിന് കണ്ണീരോടെ വിട നൽകി കേരളം. ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കാരം പൂർത്തിയായി. മക്കളായ ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി. പ്രിയതാരത്തിനെ അവസാനമായി കാണാനും അന്ത്യാജ്ഞലി അര്‍പ്പിക്കാനുമായി നിരവധി പേര്‍ വീട്ടിലെത്തിയിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനും കെസി വേണുഗോപാലും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. കൂടാതെ സിനിമ-രാഷ്ട്രീയ-സാസ്കാരിക മേഖലകളിലെ നിരവധി പേരാണ് സലിം കുമാറിന് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്.
പറവൂർ ടൗൺഹാളിലെ പൊതുദർശനത്തിൽ കലാ- സാംസ്കാരിക മേഖലയിലെ പ്രമുഖർ അടക്കം ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. സഹോദരന്‍റെ വേർപാടാണ് സലീം കുമാറിന്‍റെ മരണത്തിലൂടെ ഉണ്ടായതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അനുസ്മരിച്ചു. സലിം കുമാറിന്‍റെ അന്ത്യാഭിലാഷ പ്രകാരം മത ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സംസ്കാരം. ടൗൺ ഹാളിലെ പൊതുദർശനത്തിനൊടുവിൽ കോൺഗ്രസ് പതാക പുതപ്പിച്ചാണ് സലിം കുമാറിന്‍റെ ഭൌതികശരീരം ആംബുലൻസിലേക്ക് കയറ്റിയത്. ഇന്നലെ രാത്രിയോടെയാണ് സലിംകുമാര്‍ അന്തരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam