
തിരുവനന്തപുരം: കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ ഇന്ന് മുതൽ ജൂൺ 9 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കർശന നിർദേശം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വിവിധ സമുദ്രമേഖലകളിൽ വരും ദിവസങ്ങളിൽ പ്രവചിച്ചിട്ടുള്ള പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ താഴെ പറയുന്നവയാണ്:
ഇന്ന് മുതൽ ജൂൺ 9 വരെ തെക്കൻ മഹാരാഷ്ട്ര, ഗോവ, ലക്ഷദ്വീപ് പ്രദേശം, മധ്യ-കിഴക്കൻ അറബിക്കടൽ, തെക്ക്-കിഴക്കൻ അറബിക്കടൽ, മാലിദ്വീപ് എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ (ചിലപ്പോൾ 60 കി.മീ) വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. ജൂൺ 8 മുതൽ 11 വരെ സോമാലിയ തീരം, ഒമാൻ തീരം, മധ്യ-പടിഞ്ഞാറൻ അറബിക്കടൽ, തെക്കു-പടിഞ്ഞാറൻ അറബിക്കടൽ, മധ്യ-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ കാറ്റിന്റെ വേഗത 45 മുതൽ 55 കി.മീ വരെയും ചിലപ്പോൾ 65 കി.മീ വരെയും ഉയർന്നേക്കാം. ജൂൺ 10, 11 തീയതികളിൽ തെക്കൻ മഹാരാഷ്ട്ര, ഗോവ, കർണാടക തീരങ്ങളിലും അതിനോട് ചേർന്ന മധ്യ-കിഴക്കൻ അറബിക്കടലിലും മോശം കാലാവസ്ഥ തുടരും.
ഇന്നും നാളെയും തീയ്യതികളിൽ ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, വടക്കൻ തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരം, തെക്കൻ-മധ്യ ബംഗാൾ ഉൾക്കടൽ, ഒഡിഷ-പശ്ചിമ ബംഗാൾ തീരങ്ങൾ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. ജൂൺ 8-ന് വടക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ കാറ്റിന്റെ വേഗത 65 കി.മീ വരെയാകാം. ജൂൺ 9 മുതൽ 11 വരെ ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി, ശ്രീലങ്കൻ തീരം, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ 40 മുതൽ 60 കി.മീ വരെ വേഗതയുള്ള കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam