നടിയെ ആക്രമിച്ച കേസ്:കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച് കൂടുതൽ സമയം ആവശ്യപ്പെടും

Published : May 25, 2022, 10:18 AM IST
നടിയെ ആക്രമിച്ച കേസ്:കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച് കൂടുതൽ സമയം ആവശ്യപ്പെടും

Synopsis

അന്വേഷണം പൂർത്തിയാക്കാൻ സാവകാശം ആവശ്യപ്പെട്ട് വീണ്ടും ഹർജി നൽകും.ദിലീപിന്‍റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ തീരുമാനം ആയില്ല

കൊച്ചി; നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം നൽകാൻ സമയം നീട്ടി ചോദിക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു.നടിയുടെ ഹർജിയിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ പോലീസ് ഹൈക്കോടതിയെ സമീപിക്കും.അന്വേഷണം പൂർത്തിയാക്കാൻ സാവകാശം ആവശ്യപ്പെട്ട് വീണ്ടും ഹർജി നൽകും.ഹർജി നൽകാൻ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചു .
ഈ മാസം 30 ന് കുറ്റപത്രംനൽകാൻ ആയിരുന്നു നിർദ്ദേശം.കുറ്റപത്രം നൽകുന്നത് തടയണം എന്ന് അതിജീവിത ഹൈക്കോടതിയിൽ ആവശ്യപ്പെടും.ഇടക്കാല ഉത്തരവ് വേണം എന്നാണ് ആവശ്യപ്പെടുക.അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ അനുമതി ആയില്ല 

സർക്കാരിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ച് സാറാ ജോസഫ്

അതിജീവിതക്കൊപ്പമൊന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി പരിഹസിച്ച് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറാ ജോസഫ് രംഗത്തെത്തി.കഴിഞ്ഞ 5 കൊല്ലം മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പാർട്ടി അവൾക്കൊപ്പമുണ്ടായിരുന്നതിന് കേരളം സാക്ഷിയാണല്ലോ?കോടതിയിൽ മുഖ്യമന്ത്രി അതിജീവിതക്കൊപ്പമുണ്ടാകുമെന്ന കാര്യം തീർച്ച!!നീതി കിട്ടുന്നതിൻ്റെ നാന്ദിയാണ് അനേഷണം അവസാനിപ്പിക്കുന്നതെന്നും സാറാ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

സാറാ ജോസഫിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്

Also read:തുടരന്വേഷണം സർക്കാർ അട്ടിമറിച്ചെന്ന നടിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ; വിചാരണക്കോടതി നടപടിയിൽ പരിശോധന വേണം

 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ടത്തിൽ മികച്ച പോളിംഗ്, വോട്ടെടുപ്പ് സമയം അവസാനിച്ചു, പലയിടത്തും നീണ്ട ക്യൂ; രണ്ടാം ഘട്ട ജില്ലകളിൽ കലാശക്കൊട്ട്
നടിയെ ആക്രമിച്ച കേസ് വോട്ടെടുപ്പ് ദിനത്തിലും ചൂടേറിയ ചർച്ച; ആസിഫ് അലി മുതൽ മുഖ്യമന്ത്രി വരെ; പ്രസ്‌താവനകളും വിവാദങ്ങളും