നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈ മാസം 11ആം തിയതി പൂർത്തിയാക്കണം,ഇനിയും കാലതാമസം അനുവദിക്കില്ലെന്ന് വിചാരണകോടതി

Published : Apr 02, 2025, 01:24 PM IST
നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈ മാസം  11ആം തിയതി പൂർത്തിയാക്കണം,ഇനിയും കാലതാമസം അനുവദിക്കില്ലെന്ന് വിചാരണകോടതി

Synopsis

എട്ടാം പ്രതിയായ ദിലീപിന്‍റെ  അന്തിമവാദമാണ് നിലവിൽ ഒന്നരമാസമായി വിചാരണ കോടതിയിൽ നടക്കുന്നത്

എറണാകുളം:നടിയെ ആക്രമിച്ച കേസിൽ  വിചാരണ ഈ മാസം  11ആം തിയതി പൂർത്തിയാക്കണമെന്ന് വിചാരണ കോടതി. മധ്യവേന അവധിക്ക് മുമ്പ് വിചാരണ പൂർത്തിയാക്കണമെന്ന് പ്രോസിക്യൂഷനും പ്രതിഭാഗത്തോടും വിചാരണ കോടതി നിർദ്ദേശം നൽകി. അന്തിമവാദം പൂർത്തിയായ ശേഷം കേസ് വിധി പറയാനായി മാറ്റും.എട്ടാം പ്രതിയായ ദിലീപിന്റെ അന്തിമവാദമാണ് നിലവിൽ ഒന്നരമാസമായി വിചാരണ കോടതിയിൽ നടക്കുന്നത്.

ഇനിയും കാലതാമസം അനുവദിക്കാനാകില്ലെന്നും അവധിക്കാല സിറ്റിംഗിൽ ഈ കേസ് പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് കോടതി അവധിക്കാലത്തേക്ക് കടക്കുന്നതിന് മുൻപെ ആയി വിചാരണ പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകിയത്. 2018ന് മാർച്ച് 8നാണ് കേസിൽ വിചാരണ തുടങ്ങിയത്.പ്രതികളും വാദികളും നിരവധി തവണ പല ആവശ്യങ്ങൾ ഉന്നയിച്ച് മേൽക്കോടതികളെ സമീപിച്ചതോടെ വിചാരണയിൽ വലിയ കാലതാമസമാണ് നേരിട്ടത്

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും