നടന്നത് ഹണി ട്രാപ്പോ? യുവ നടിയും സംഘവും ആവശ്യപ്പെട്ടത് 6 കോടി, സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് ഭീഷണി

Published : Nov 06, 2026, 07:12 AM IST
Athulya chandra

Synopsis

കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച സംഭവത്തിന് പിന്നിൽ നടി അതുല്യ ചന്ദ്രയാണെന്ന് പൊലീസ്. ആറ് കോടി രൂപ നൽകിയില്ലെങ്കിൽ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായി വിവരമുണ്ട്. സംഭവം ഹണി ട്രാപ്പാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

കൊച്ചി കൊച്ചിയിൽ യുവ ഡോക്ടർക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ആക്രമണം ആസൂത്രണം ചെയ്തത് നടി അതുല്യ ചന്ദ്രയാണെന്ന് പൊലീസ് പറയുന്നു. അതുല്യയുടെ ബന്ധുവുമായുള്ള ഡോക്ടറുടെ സൗഹൃദമാണ് തർക്കത്തിന് കാരണം. തർക്കം ഒതുക്കി തീർക്കാൻ അതുല്യയും ബിപിൻ പെരുമ്പള്ളിയും ഡോക്ടറോട് പണം ആവശ്യപ്പെട്ടു. ആറ് കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. അത്രയും നൽകാനാകില്ലെന്ന് ഡോക്ടർ മറുപടി നൽകിയതോടെ സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് സംഘം ഭീഷണിപ്പെടുത്തി. ഡോക്ടർ വഴങ്ങാതെ വന്നതോടെയായിരുന്നു മർദനം. നടന്നത് ഹണി ട്രാപ്പാണോ എന്നതിലും വിശദമായ അന്വേഷണം നടത്തും. പൊലീസ് അതുല്യയുടെ ബന്ധുവിന്റെ മൊഴിയെടുക്കും. കേസിലെ പ്രതിയായ മറ്റൊരു നടൻ ബിപിൻ പെരുമ്പള്ളിയുടെ ഡ്രൈവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും എൻഡിപിഎസ്, അടിപിടി അടക്കം 8 ഓളം കേസുകളിൽ പ്രതിയാണ് ഡ്രൈവറായ വിഷ്ണുവെന്നും പൊലീസ് വ്യക്തമാക്കി. കവർന്ന മൊബൈൽ ഫോണുകൾ ഒളിവിലുള്ള പ്രതിയായ ജിം ട്രെയിനറുടെ പക്കലെന്നുമാണ് നി​ഗമനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോൺഗ്രസിന് നാണക്കേടായ കയ്യാങ്കളി, ഒടുവിൽ രമ്യാ ഹരിദാസും നേതാക്കളും തമ്മിൽ ഒത്തുതീർപ്പ്; പാളയം പ്രദീപിന് ചിറയിൻകീഴ് വിലക്ക് തുടരും
ശ്രീനാദേവി കുഞ്ഞമ്മയെ അറിയുമോ?, മുൻ നിലപാടിൽ തിരുത്തുമായി കെ സുധാകരൻ, കോൺഗ്രസിലേക്ക് വന്നത് താൻ ക്ഷണിച്ചിട്ടെന്ന് വീഡിയോ