നടിയെ ആക്രമിച്ച കേസ്: അവധി അപേക്ഷയുമായി കുഞ്ചാക്കോ ബോബനും മുകേഷും

Published : Mar 04, 2020, 10:18 AM IST
നടിയെ ആക്രമിച്ച കേസ്: അവധി അപേക്ഷയുമായി കുഞ്ചാക്കോ ബോബനും മുകേഷും

Synopsis

നേരത്തെ സാക്ഷി വിസ്താരത്തിന് ഹാജരാകാത്തതിനാല്‍ കുഞ്ചാക്കോ ബോബന് കോടതി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. 

കൊച്ചി: നടിയെ ആക്രമിച്ച കേസ് വിചാരണ കോടതിയില്‍ നടക്കുന്നതിനിടെ അവധിക്ക് അപേക്ഷ നല്‍കി  നടന്മാരായ കുഞ്ചാക്കോ ബോബനും മുകേഷും. നിയമസഭ നടക്കുന്നതിനാൽ അവധി അനുവദിക്കണമെന്നാണ് മുകേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം ഇന്നും തുടരും.  കേസില്‍ മറ്റൊരു സാക്ഷിയായ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ഇന്ന് വിസ്തരിക്കും. 

നേരത്തെ സാക്ഷി വിസ്താരത്തിന് ഹാജരാകാത്തതിനാല്‍ കുഞ്ചാക്കോ ബോബന് കോടതി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. വിസ്താരത്തിനായി വെള്ളിയാഴ്ച കോടതിയില്‍ എത്താന്‍ നേരത്തേ സമന്‍സ് നല്‍കിയിരുന്നു. ഇതുപ്രകാരം എത്താതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. തുടര്‍ന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ അവധിക്ക് അപേക്ഷ നല്‍കിയത്. 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ