അടിമലത്തുറ കയ്യേറ്റം: നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചു: ഇംപാക്ട്

Published : Mar 04, 2020, 10:15 AM ISTUpdated : Mar 04, 2020, 10:46 AM IST
അടിമലത്തുറ കയ്യേറ്റം: നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചു: ഇംപാക്ട്

Synopsis

അടിമലത്തുറയിൽ 12 ഏക്കർ സർക്കാർ ഭൂമിയാണ് അടിമലത്തുറ ലത്തീൻ പള്ളി കമ്മിറ്റി കയ്യേറിയത്. ഇതാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വിറ്റത്. 

തിരുവനന്തപുരം: അടിമലത്തുറയിലെ ലത്തീൻ പള്ളികമ്മിറ്റിയുടെ തീരം കയ്യേറ്റത്തിൽ തുടർ നടപടികളുമായി സർക്കാർ. നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചു. നാളെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് യോഗം വിളിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി കളക്ട‍ർ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. തിരുവനന്തപുരം അടിമലത്തുറയിൽ തീരഭൂമി കയ്യേറി ലത്തീൻ പള്ളി ഭൂമി വിറ്റുവെന്ന വാർത്ത ആദ്യം പുറത്തുവിട്ടത് ഏഷ്യാനെറ്റ് ന്യൂസാണ്.

അടിമലത്തുറയിൽ 12 ഏക്കർ സർക്കാർ ഭൂമിയാണ് അടിമലത്തുറ ലത്തീൻ പള്ളി കമ്മിറ്റി കയ്യേറിയത്. ഇതാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വിറ്റത്. ഇതിൽ ഒമ്പതേക്കർ മൂന്ന് സെന്‍റുകളായി തിരിച്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വിൽക്കുകയായിരുന്നു. ഒന്നരയേക്കർ പുറമ്പോക്ക് കയ്യേറി അത്യാഢംബര കൺവെൻഷൻ സെന്‍റർ നിർമിച്ചു. 55 സെന്‍റ് റവന്യൂഭൂമി കയ്യേറുകയും ചെയ്തു. അങ്ങനെ കേരളത്തിന്‍റെ തീരഭൂമിയിൽ നിർണായകമായ 12 ഏക്കർ പുറമ്പോക്കുൾപ്പടെയുള്ള സർക്കാർ ഭൂമിയാണ് ലത്തീൻ പള്ളി കമ്മിറ്റി കയ്യേറിയതും മത്സ്യത്തൊഴിലാളികൾക്ക് മറിച്ച് വിറ്റതും. 

ഇവിടെ പട്ടയം പോലും നൽകാൻ കഴിയാത്ത സ്ഥിതിയാണെന്ന് റവന്യൂ മന്ത്രിയടക്കമുള്ളവർ പറഞ്ഞിരുന്നു. ഇത് സർക്കാർ, പുറമ്പോക്ക് ഭൂമിയാണ്. വില കൊടുത്തു വാങ്ങിയ ഈ ഭൂമിയിൽ ഉള്ള പണം മുഴുവൻ ചെലവാക്കി മത്സ്യത്തൊഴിലാളികൾ വീട് കെട്ടി. ഇവിടെ കുടിവെള്ള, വൈദ്യുതി കണക്ഷന് അപേക്ഷിച്ചപ്പോൾ അത് പോലും നൽകാൻ കഴിയാത്ത സ്ഥിതിയാണെന്നും, സർക്കാർ പിന്തുണയോടെ ഈ നിർമിതികൾ അനുവദിക്കാൻ കഴിയില്ലെന്നും റവന്യൂ മന്ത്രിയും ഫിഷറീസ് മന്ത്രിയുമടക്കം നിലപാടെടുക്കുകയും ചെയ്തിരുന്നു. 

എന്തായിരുന്നു അടിമലത്തുറയിലെ കയ്യേറ്റം? വിശദമായി ആ വാർത്ത റിപ്പോ‍ർട്ട് ചെയ്ത ഞങ്ങളുടെ പ്രതിനിധി അനൂപ് ബാലചന്ദ്രൻ തന്നെ എഴുതിയത് വായിക്കാം:

Read more at: അടിമലത്തുറയെന്ന കയ്യേറ്റ റിപ്പബ്ലിക്; അന്വേഷണത്തിലെ കണ്ടെത്തലുകള്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഴിഞ്ഞം: കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
വിലക്ക് ലംഘിച്ച് മകര വിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണമെന്ന് പരാതി; അന്വേഷിക്കാൻ നിർദേശം നൽകി ജയകുമാർ