നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരം തുടരും, ഇന്ന് കോടതിയിലെത്തുക കുഞ്ചാക്കോ ബോബന്‍ അടക്കമുള്ളവര്‍

Published : Feb 28, 2020, 07:33 AM ISTUpdated : Feb 28, 2020, 08:23 AM IST
നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരം തുടരും, ഇന്ന് കോടതിയിലെത്തുക കുഞ്ചാക്കോ ബോബന്‍ അടക്കമുള്ളവര്‍

Synopsis

പ്രതി ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ സാക്ഷി മൊഴികള്‍ രേഖപ്പെടുത്തുന്നത്. മഞ്ജു വാര്യരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ സാക്ഷി വിസ്താരം ഇന്നും തുടരും. നടൻ കുഞ്ചാക്കോ ബോബൻ, സംയുക്താ വർമ, ഗീതു മോഹൻ ദാസ്
എന്നിവരുടെ സാക്ഷി വിസ്താരമാണ് ഇന്ന് നടക്കുക. ഗായിക റിമി ടോമിയുടെ വിസ്താരം അടുത്ത ദിവസം നടക്കും. കേസില്‍ നടി മഞ്ജു വാരിയരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

പ്രതി ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ സാക്ഷി മൊഴികള്‍ രേഖപ്പെടുത്തുന്നത്. അഞ്ച് വര്‍ഷം മുമ്പ് ദിലീപിന്‍റെയും മഞ്ജു വാര്യരുടേയും വിവാഹ മോചന കേസ് പരിഗണിച്ച കോടതി സമുച്ചയത്തിലാണ് മഞ്ജു ഇന്നലെ വീണ്ടും എത്തിയത്. അന്ന് കുടുംബ കോടതിയായി പ്രവർത്തിച്ച കോടതി മുറി പിന്നീട് പ്രത്യേക സിബിഐ കോടതിയാക്കി മാറ്റി. കേസില്‍ വനിതാ ജഡ്ജി വേണമെന്ന ആക്രമത്തെ അതിജീവിച്ച നടിയുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് സിബിഐ ജ‍ഡ്ജിയായ ഹണി എം വര്‍ഗീസിനെ പ്രത്യേക കോടതി ജഡ്ജിയായി നിയമിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു മഞ്ജു വാര്യരുടെ ആരോപണം. താര സംഘടന കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ മഞ്ജു വാര്യര്‍ ഇത് പരസ്യമായി പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ദിവസങ്ങൾക്ക് ശേഷമാണ് കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതും ജയിലിലായത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യ തെര. കമ്മീഷണറെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍, ഹിയറിങ്ങില്‍ ആശങ്ക അറിയിച്ചു
ചിന്നക്കനാൽ ഭൂമി ഇടപാട് കേസിൽ വിജിലൻസ് ചോദ്യം ചെയ്തെന്ന് മാത്യു കുഴൽനാടൻ എംഎൽഎ