കേരളത്തിലേക്ക് പോകാൻ അനുമതി വേണം: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅദ്ദനി സുപ്രീംകോടതിയിലേക്ക്

Published : Feb 26, 2023, 07:35 PM IST
കേരളത്തിലേക്ക് പോകാൻ അനുമതി വേണം: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅദ്ദനി സുപ്രീംകോടതിയിലേക്ക്

Synopsis

തലച്ചോറിലേക്ക് രക്തയോട്ടം കുറവാണെന്ന് കണ്ടെത്തിയതോടെ മഅദനിക്ക് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിരുന്നു. 

ബെംഗളൂരു: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുനാസർ മഅദ്നി സുപ്രീംകോടതിയെ സമീപിച്ചേക്കും. ആരോഗ്യം കൂടുതൽ മോശമായ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാൻ ആലോചിക്കുന്നത്. പക്ഷാഘാതത്തിന്‍റെ തുടർലക്ഷണങ്ങൾ കണ്ടതോടെ ഈ മാസം ആദ്യം മഅദ്നിയെ ബെംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിദഗദ്ധ പരിശോധനയിൽ തലച്ചോറിലേക്ക് രക്തയോട്ടം കുറവാണെന്ന് കണ്ടെത്തിയതോടെ ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചു. എന്നാൽ നിലവിൽ ശസ്ത്രക്രിയയ്ക്ക് പറ്റിയ ആരോഗ്യസ്ഥിതിയല്ല മഅദ്നി എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. അതിനാൽ തുടർ ചികിത്സയ്ക്ക് കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മദ്ദനി സുപ്രീംകോടതിയെ സമീപിക്കുക. ബെംഗളുരു വിട്ടു പോകരുത് എന്നതായിരുന്നു മഅദ്നിയുടെ ജാമ്യവ്യവസ്ഥകളിലൊന്ന്.

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി