അനർട്ട് ഉദ്യോഗസ്ഥരുടെ കൈപ്പട പരിശോധിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ വിചിത്ര ഉത്തരവ്, കാരണം അഴിമതിയിലെ പരാതി

Published : Apr 16, 2025, 10:53 AM IST
അനർട്ട് ഉദ്യോഗസ്ഥരുടെ കൈപ്പട പരിശോധിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ വിചിത്ര ഉത്തരവ്, കാരണം അഴിമതിയിലെ പരാതി

Synopsis

അനർട്ടിലെ ഉദ്യോഗസ്ഥരുടെ കൈപ്പട പരിശോധിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാലിന്റെ വിചിത്ര ഉത്തരവ്. അഴിമതി പരാതിയുടെ പശ്ചാത്തലത്തിലാണ് ഈ നടപടി.

തിരുവനന്തപുരം: അനർട്ടിലെ ഉദ്യോഗസ്ഥരുടെ കൈപ്പട പരിശോധിക്കാൻ വിചിത്ര ഉത്തരവുമായി അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ. മറ്റാരോ നൽകിയ പരാതിയുടെ കൈപ്പട അനർട്ടിലെ ഉദ്യോഗസ്ഥരുടേതാണോയെന്ന് പരിശോധിക്കാനാണ് ഉത്തരവിട്ടത്. അനർട്ടിലെ അഴിമതി സംബന്ധിച്ച് പരാതി നൽകിയ രണ്ടു പേർ ഹിയറിങിന് എത്താത്തതാണ് ഉത്തരവിനു കാരണം. കഴിഞ്ഞ വർഷമാണ് അഡിഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. മറ്റുള്ളവരുടെ പേരിൽ പരാതി നൽകിയത് അനർട്ടിലെ ഉദ്യോഗസ്ഥരാണോയെന്ന് പരിശോധിക്കാനാണ് നടപടി. ഉത്തരവിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അനർട്ട് സി ഇ ഒ നരേന്ദ്രനാഥ വേലൂരിയ്ക്കും അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാലിനും എതിരെ നേരത്തെ അഴിമതി ആരോപണം ഉയർന്നിരുന്നു.

എസ്എഫ്ഐഒ റിപ്പോർട്ടിൻമേൽ തുടർനടപടി സ്വീകരിക്കാനുള്ള വിചാരണക്കോടതി തീരുമാനം; സിഎംആർഎൽ ഹൈക്കോടതിയിലേക്ക്

വിശദവിവരങ്ങൾ

ആദിവാസി ഉന്നതികളെ അനർട്ട് അഴിമതിയിൽ മറ്റാരോ നൽകിയ പരാതിയുടെ കൈപ്പട അനർട്ടിലെ ഉദ്യോഗസ്ഥരുടേതാണോയെന്ന് പരിശോധിക്കാൻ ഉത്തരവിട്ടെന്നാണ് രേഖകൾ. മൂന്ന് വ൪ഷം മുമ്പെ ക്രമക്കേട് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിലാണ് ഉദ്യോഗസ്ഥരുടെ കൈപ്പട പരിശോധിക്കാൻ ഊ൪ജ്ജ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ വിചിത്ര ഉത്തരവ്. അന൪ട്ട് പ്രവ൪ത്തനങ്ങളിൽ ക്രമക്കേടുകളുണ്ടെന്ന് ആരോപിച്ച് ലഭിച്ച പരാതിയിൽ പരാതിക്കാരെ നേരിൽ കേൾക്കാൻ അറിയിപ്പ് നൽകിയിട്ടും ഇരുവരും ഹാജരായില്ല. അന൪ട്ടിലെ സയന്‍റിസ്റ്റുമാരെ വിളിച്ചിട്ടും അവരും വന്നില്ല. ഈ സാഹചര്യത്തിൽ ലഭിച്ച പരാതികളിലെ കൈയ്യൊപ്പ് ഫിംഗ൪ പ്രിൻറ് ബ്യൂറോ മുഖേന അന൪ട്ടിലെ ജീവനക്കാരുടേതുമായി താരതമ്യം ചെയ്തു പരിശോധിച്ച് വിശദമായ റിപ്പോ൪ട്ട് ലഭ്യമാക്കണമെന്നാണ് അഭ്യ൪ത്ഥിന. ഊ൪ജ്ജവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ ആ൪ ജ്യോതിലാൽ 2024 ഫെബ്രുവരി ഒന്നിന് ഇറക്കിയ രഹസ്യാത്മക ഉത്തരവാണിത്. അന൪ട്ട് സി ഇ ഒക്കെതിരെ ഗുരുതര ആരോപണങ്ങൾ നിരത്തിയുള്ള പരാതി ലഭിച്ചത് 2023 ജൂലൈയിലും ഡിസംബറിലും. അന൪ട്ട് സി ഇ ഒ നരേന്ദ്രനാഥ് വേലൂരിയുടെ കുടുംബസുഹൃത്തിന്‍റെ കമ്പനി വിൻഡ്സ്ട്രീം എനർജി ടെക്നോളജിക്ക് പദ്ധതി നൽകി, ഇതുവഴി കോടികളുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു പരാതിയുടെ ഉള്ളടക്കം. 2024 ജനുവരിയിൽ രണ്ടു പരാതിക്കാരെയും അന൪ട്ട് ഉദ്യോഗസ്ഥരെയും ഹിയറിങ്ങിനായി വിളിപ്പിച്ചു. പരാതിക്കാരും ഒപ്പം അന൪ട്ട് ജീവനക്കാരും ഹിയറിങ്ങിന് ഹാജരായില്ല. ഇതോടെയാണ് ജീവനക്കാരെ സംശയിക്കുന്ന തരത്തിൽ രഹസ്യാത്മക ഉത്തരവിറക്കിയത്. അനർട്ട് സി ഇ ഒക്കെതിരെ ഉയ൪ന്ന ക്രമക്കേട് വിവരം പുറത്തു വരാതിരിക്കാൻ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നിർത്താനുള്ള തന്ത്രമാണ് ഉത്തരവിന് പിന്നിലെന്നാണ് ആക്ഷേപം. കോൺഗ്രസ് ആരോപണത്തിനു പിന്നാലെ അഴിമതിയെ കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞദിവസം വൈദ്യുതി മന്ത്രി ചുമതലപ്പെടുത്തിയത് അഡിഷണൽ ചീഫ് സെക്രട്ടറി കെ ആ൪ ജ്യോതിലാലിനെയാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം