അടിമലത്തുറ തീരം കയ്യേറ്റം: പള്ളിക്കമ്മിറ്റി സര്‍ക്കാരിനെ വെല്ലുവിളിക്കരുതെന്ന് റവന്യുമന്ത്രി

By Web TeamFirst Published Feb 8, 2020, 10:35 AM IST
Highlights

പള്ളിക്കമ്മിറ്റി പുറമ്പോക്ക് വിറ്റത് 266 കുടുംബങ്ങൾക്ക്. അര ഏക്കര്‍ റവന്യു ഭൂമി അടക്കം കയ്യേറിയത് 11 ഏക്കറെന്ന് സ്ഥിരീകരിച്ച് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. തുടര്‍ നടപടി മുഖ്യമന്ത്രിയുമായി ആലോചിച്ചെന്ന് റവന്യു മന്ത്രി 

തിരുവനന്തപുരം: ലത്തീൻ സഭയുടെ അനധികൃത ഭൂമി വിൽപ്പനക്ക് ഇരയായ മത്സ്യതൊഴിലാളികളെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. തീരം കയ്യേറ്റത്തിനും അനധികൃത ഭൂമി വിൽപ്പനക്കും എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. കടൽതീരം കയ്യേറി ഭൂമി മുറിച്ച് വിൽക്കുന്ന ലത്തീൻ സഭയുടെ നടപടിയെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയോടാണ് റവന്യുമന്ത്രിയുടെ പ്രതികരണം. 

കടൽത്തീരം വിൽപ്പനക്ക് എന്ന പേരിഷ വിശദമായ വാര്‍ത്താ പരമ്പരയാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടത്. ലത്തീൻ സഭയുടെ നേതൃത്വത്തിൽ തീരം കയ്യേറുകയും മൂന്ന് സെന്‍റ് വീതം മത്സ്യതൊഴിലാളികൾക്ക് വിൽക്കുകയും ചെയ്യ്തെന്ന് ദൃശ്യങ്ങളും തെളിവുകളും സഹിതമായിരുന്നു റിപ്പോര്‍ട്ട് . വീട് മാത്രമല്ല പള്ളി ആവശ്യത്തിന് കൺവെൻഷൻ സെന്‍റര്‍ പണിയാനും ഭൂമി കയ്യേറിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. 

അടിമലത്തുറയിലെ മത്സ്യത്തൊഴിലാളികളെ സർക്കാർ പുനരധിവസിപ്പിക്കും. നിലവിലെ കയ്യേറ്റം ഒരു കാരണവശാലും അനുവദിക്കില്ല. ദുരന്തമുണ്ടായാൽ പഴി സർക്കാരിനാകുമെന്നും മന്ത്രി പറഞ്ഞു. പള്ളികമ്മിറ്റി സർക്കാരിനെ വെല്ലുവിളിക്കരുത്. അടിമലത്തുറയിലെ റവന്യുകണ്ടെത്തലുകൾ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. തുടര്‍ നടപടികൾ മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് തീരുമാനിക്കുമെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. 

തുടര്‍ന്ന് വായിക്കാം:കടൽത്തീരത്ത് ഒന്നര ഏക്കർ കൺവെൻഷൻ സെന്‍റർ: കയ്യേറ്റ പരമ്പര തുടർന്ന് ലത്തീൻ പള്ളി... 


അടിമലത്തുറയിലെ കടൽതീരം ലത്തീൻ സഭയുടെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികൾക്ക് വിൽപ്പന നടത്തിയ സംഭവത്തിൽ ഏഷ്യാനെറ്റ് ന്യൂസ് കണ്ടെത്തലുകൾ കളക്ടറും സ്ഥിരീകരിച്ചു. ഏഷ്യാനെറ്റ് ന്യൂസ്  കണ്ടെത്തലുകൾ അപ്പാടെ സ്ഥിരീകരിക്കുന്നതാണ് ജില്ലാ കളക്ടറുടെ റിപ്പോർട്ട്.

തുടര്‍ന്ന് വായിക്കാംകടൽത്തീരം കയ്യേറി ലത്തീൻസഭയുടെ ഭൂമി വിൽപ്പന; പുറമ്പോക്ക് പ്ലോട്ടുകളായി തിരിച്ച് മത്സ്യത്ത...
 

പള്ളി കമ്മിറ്റി പുറമ്പോക്ക് വിറ്റത് 266 കുടുംബങ്ങൾക്കാണെന്ന് കളക്ടറുടെ റിപ്പോര്‍ട്ടിൽ പറയുന്നു. അര ഏക്കര്‍ റവന്യു ഭൂമി അടക്കം ആകെ കയ്യേറിയത് 11 ഏക്കറാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ഭൂമി വിൽപ്പന നടത്തിയതിന് പുറമെ അനധികൃത ജല വിതരണ പദ്ധതിക്കുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന് കിട്ടിയ സ്ഥിരീകരണം.

തുടര്‍ന്ന് വായിക്കാം:  ലത്തീന്‍ പള്ളിയുടെ തീരം കയ്യേറല്‍ സര്‍ക്കാര്‍ ഭവനപദ്ധതി അട്ടിമറിച്ച്; പരാതി ലഭിച്ചുവെന്ന് മന്ത്രി...

 

 

click me!