തിരുവനന്തപുരം: തിരുവനന്തപുരം അടിമലത്തുറയിൽ വാണിജ്യ ആവശ്യങ്ങൾക്ക് പള്ളിക്കമ്മിറ്റി തീരം കൈയ്യേറി. എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ചാണ് ഒന്നര ഏക്കർ കയ്യേറ്റഭൂമിയിൽ വിശാലമായ കണ്‍വെൻഷൻ സെന്‍റർ കെട്ടി ഉയർത്തിയത്. ഇത് പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും ഒന്നും സംഭവിച്ചില്ല. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടരുന്നു.

അടിമലത്തുറയിലെ കയ്യേറ്റ ഭൂമിയിൽ കണ്‍വെൻഷൻ സെന്‍റർ നിർമ്മിച്ചിട്ട് ഒരു വർഷം പൂർത്തിയാകുന്നു. റവന്യു രേഖയിൽ ഒന്നെ മുക്കാൽ ഏക്കറാണ് കൈയ്യേറ്റം നടത്തിയിരിക്കുന്നത്. സ്വകാര്യ വ്യക്തികളുടെ ഹർജിയിൻമേൽ കൈയ്യേറ്റം ഒഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇത് നടപ്പാക്കാൻ ഇറങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയായിരുന്നു മറുപടി. ഭീഷണി തുടർന്നപ്പോൾ നടപടികൾ നിർത്തി വച്ചു. കടൽക്ഷോഭമുണ്ടായാൽ മത്സ്യത്തൊഴിലാളികളെ പാർപ്പിക്കാനാണ് കണ്‍വെൻഷൻ സെന്‍ററെന്നാണ് പള്ളിയുടെ വിശദീകരണം. പുറമ്പോക്ക് ഭൂമിയാണ് ഇതെന്നാണ് ഹൈക്കോടതി പറയുന്നുതെങ്കിലും കാലങ്ങളായി ഇവിടുത്തെ നാട്ടുക്കാര്‍ ഉപയോഗിച്ച് വരുന്ന സ്ഥലമാണ് എന്നെന്ന് ഇടവക വികാരി ഫാ. മെല്‍ബിന്‍ സൂസ പറയുന്നു.

Also Read: കടൽത്തീരം കയ്യേറി ലത്തീൻസഭയുടെ ഭൂമി വിൽപ്പന; പുറമ്പോക്ക് പ്ലോട്ടുകളായി തിരിച്ച് മത്സ്യത്തൊഴിലാളികൾക്ക് വിറ്റു

കളക്ടർ എത്തിയപ്പോഴും മത്സ്യത്തൊഴിലാളികളെ മുന്നിൽ നിർത്തി തടഞ്ഞു. കളക്ടറും പഞ്ചായത്ത് സെക്രട്ടറിയും ഇപ്പോഴും കോടതി അലക്ഷ്യം നേരിടുകയാണ്. കുരിശ് സ്ഥആപിച്ചാണ് കയ്യേറ്റം തുടങ്ങുന്നത്. വരിവരിയായി ഒരു കിലോമീറ്ററോളം ദൂരത്തിൽ കുരിശ് ഒന്നൊന്നായി സ്ഥാപിച്ച് അതിരുതിരിച്ചാണ് പള്ളികമ്മിറ്റി ഏക്കറുകണക്കിന് തീരം കൈയ്യേറിയത്. കണ്‍വെൻഷൻ സെന്‍റർ മാത്രമല്ല, തീരം കയ്യേറി നിർമ്മിച്ച ചന്തയുടെയും അധികാരി പള്ളിയാണ്. ഇത് പള്ളികമ്മിറ്റി ലേലം ചെയ്തു. ഇതിലും തീരുന്നില്ല തീരഭൂമിയിൽ തന്നെ വേറെയും നിർമ്മാണങ്ങൾ പ്രകടമാണ്.

Also Read: അടിമലത്തുറയിലെ തീരം പുറമ്പോക്ക് വിദേശത്തുള്ളവർക്കും സ്വന്തമാക്കാം, ചർച്ചയ്ക്ക് വിളിച്ച് ലത്തീൻ സഭ