Asianet News MalayalamAsianet News Malayalam

ലത്തീന്‍ പള്ളിയുടെ തീരം കയ്യേറല്‍ സര്‍ക്കാര്‍ ഭവനപദ്ധതി അട്ടിമറിച്ച്; പരാതി ലഭിച്ചുവെന്ന് മന്ത്രി

അടിമലത്തുറയിൽ മത്സ്യത്തൊഴിലാളികളെ പള്ളികമ്മറ്റി വഞ്ചിച്ചെന്നതിലേക്ക് നയിക്കുന്ന വെളിപ്പെടുത്തലാണ് ഫിഷറിസ് മന്ത്രി നടത്തിയിരിക്കുന്നത്.
 

latin church land encroachment by destroying government project for home building
Author
Trivandrum, First Published Feb 6, 2020, 12:30 PM IST

തിരുവനന്തപുരം: അടിമലത്തുറയിൽ മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ കൊണ്ടുവന്ന ഭവനപദ്ധതി അട്ടിമറിച്ചാണ് ലത്തീൻ പള്ളി തീരം കയ്യേറിയതെന്ന് ഫിഷറിസ് മന്ത്രി ജെ മേഴ്‍സിക്കുട്ടിയമ്മ. കയ്യേറിയ ഭൂമിയിലെ കച്ചവടത്തിൽ തനിക്ക് പരാതി ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. അടിമലത്തുറയിൽ മത്സ്യത്തൊഴിലാളികളെ പള്ളികമ്മറ്റി വഞ്ചിച്ചെന്നതിലേക്ക് നയിക്കുന്ന വെളിപ്പെടുത്തലാണ് ഫിഷറീസ് മന്ത്രി നടത്തിയിരിക്കുന്നത്.

Read More: കടൽത്തീരം കയ്യേറി ലത്തീൻസഭയുടെ ഭൂമി വിൽപ്പന; പുറമ്പോക്ക് പ്ലോട്ടുകളായി തിരിച്ച് മത്സ്യത്തൊഴിലാളികൾക്...

സർക്കാർ തന്നെ സൗജന്യമായി ഭൂമിയും വീടും നൽകുമായിരുന്നു. ഇത് അട്ടിമറിക്കപ്പെട്ടതോടെ പള്ളികമ്മിറ്റിക്ക് അങ്ങോട്ട് പണം നൽകി ഒപ്പം ലക്ഷങ്ങൾ നിർമ്മാണങ്ങൾക്കും മുടക്കി മത്സ്യത്തൊഴിലാളികൾ വീട് വയ്ക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ പള്ളിക്ക് പണം നൽകിയെന്ന് ഇടവകാംഗങ്ങൾ വെളിപ്പെടുത്തിയിരുന്നു.കച്ചവടം സർക്കാരും സ്ഥിരീകരിക്കുന്നു. 192 കുടുംബങ്ങൾക്കാണ് പള്ളി കയ്യേറി പ്ലോട്ട് തിരിച്ച് നൽകിയത്. കച്ചവടവും കയ്യേറ്റവും വഞ്ചനയും സർക്കാർ സ്ഥിരീകരിക്കുമ്പോൾ സമീപകാലത്തെ ഏറ്റവും വലിയ തീരചൂഷണത്തിന്‍റെ ചുരുളുകളാണ് അഴിയുന്നത്. 

Read More:കടൽത്തീരത്ത് ഒന്നര ഏക്കർ കൺവെൻഷൻ സെന്‍റർ: കയ്യേറ്റ പരമ്പര തുടർന്ന് ലത്തീൻ പള്ളി...

Read More: അടിമലത്തുറയിലെ തീരം പുറമ്പോക്ക് വിദേശത്തുള്ളവർക്കും സ്വന്തമാക്കാം, ചർച്ചയ്ക്ക് വിളിച്ച് ലത്തീൻ സഭ...

 

Follow Us:
Download App:
  • android
  • ios