പ്രഫുൽ പട്ടേലിന്‍റെ ലക്ഷ ദ്വീപ് സന്ദർശനം ഒരു ദിവസത്തേയ്ക്ക് നീട്ടി

Published : Jul 26, 2021, 01:10 PM IST
പ്രഫുൽ പട്ടേലിന്‍റെ ലക്ഷ ദ്വീപ് സന്ദർശനം ഒരു ദിവസത്തേയ്ക്ക് നീട്ടി

Synopsis

നേരത്തെ എയർഫോഴ്സിന്‍റെ പ്രത്യേക വിമാനത്തിലായിരുന്നു സന്ദർശനമെങ്കിലും  വൻ സാന്പത്തിക ധൂർത്ത് വാർത്തയായതോടെ  പ്രത്യേക വിമാന യാത്ര ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ടേറ്റർ പ്രഫുൽ പട്ടേലിന്റെ ദ്വീപ് സന്ദർശനം ഒരു ദിവസത്തേയ്ക്ക് നീട്ടി. അഹമ്മദാബാദിൽ നിന്ന് ഇന്ന്  രാവിലെ കൊച്ചിയിൽ എത്തിയ ശേഷം ഉച്ചയോടെ അഗത്തിയിൽ എത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. ഔദ്യോഗിക തിരക്കുകൾ മൂലം അഡ്മിനിസ്ടേറ്റർ ഇന്ന് രാത്രിയോടെ മാത്രമാകും കൊച്ചിയിൽ എത്തുക. 

തുടർന്ന് നാളെ രാവിലെയാകും അഗത്തിയിലേക്ക് പോകുക. ഒരാഴ്ച നീളുന്ന സന്ദർശനത്തിനിടെ നിലവിൽ നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങളുടെ പുരോഗതി വിലയിരുത്തും. പ്രതിഷേധ സാധ്യതകൾ നിലനിൽക്കുന്നതിനാൽ വൈ കാറ്റഗറി സുരക്ഷായാണ് പ്രഫുൽ പട്ടേലിന് അനുവദിച്ചത്. നേരത്തെ എയർഫോഴ്സിന്‍റെ പ്രത്യേക വിമാനത്തിലായിരുന്നു സന്ദർശനമെങ്കിലും  വൻ സാന്പത്തിക ധൂർത്ത് വാർത്തയായതോടെ  പ്രത്യേക വിമാന യാത്ര ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്