'നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണം'; ഹര്‍ജിയില്‍ കേന്ദ്ര നിലപാട് തേടി ഹൈക്കോടതി

Published : Jul 26, 2021, 12:55 PM ISTUpdated : Jul 26, 2021, 02:09 PM IST
'നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണം'; ഹര്‍ജിയില്‍ കേന്ദ്ര നിലപാട് തേടി ഹൈക്കോടതി

Synopsis

നിമിഷയെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ബിന്ദുവാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.   

കൊച്ചി: അഫ്ഗാനിസ്ഥാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ഹൈക്കോടതി കേന്ദ്ര സർക്കാരിന്‍റെ നിലപാട് തേടി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. നിമിഷയെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ബിന്ദുവാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 

ഇതിനായി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. അഫ്ഗാൻ ജയിലിൽ കഴിയുന്ന ഇവരെ ഇന്ത്യയിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ല. ഇന്ത്യ പങ്കാളിയായിട്ടുള്ള അന്താരാഷ്ട്ര ഉടമ്പടികളിലടക്കം പൗരന്മാരുടെ അവകാശ സംരക്ഷണത്തിന് പ്രത്യേക പരിഗണനയുണ്ട്. ഭരണഘടനാപരമായ മൗലികാവകാശങ്ങളും സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്