തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം; 100 സീറ്റുകൾ അനുവദിക്കും

Published : Jul 28, 2026, 08:43 PM IST
K Muraleedharan

Synopsis

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം അനുവദിക്കാൻ തീരുമാനം. 100 സീറ്റുകളിൽ പ്രവേശനം ഉണ്ടാകും. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയും ആരോ​ഗ്യമന്ത്രി കെ മുരളീധരനും ദില്ലിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്.

തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം അനുവദിക്കാൻ തീരുമാനം. 100 സീറ്റുകളിൽ പ്രവേശനം ഉണ്ടാകും. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയും ആരോ​ഗ്യമന്ത്രി കെ മുരളീധരനും ദില്ലിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. കെ കരുണാകരൻ മെമ്മോറിയൽ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് എന്ന പേരിലാകും മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കുക.

കോടികൾ മുടക്കി 10 വർഷം മുമ്പ് കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടും എംബിബിഎസ് പഠനം ആരംഭിക്കാൻ കഴിയാതെ പോയത് കുറ്റകരമായ അനാസ്ഥയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇതിനോടകം 1,100 കുട്ടികൾക്ക് ഇവിടെ എംബിബിഎസ് പഠനത്തിന് അവസരമൊരുങ്ങുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായും മന്ത്രി കെ മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയിൽ ആദ്യമായി ജനറ്റിക് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ ആരംഭിക്കുന്നതിനുള്ള പ്രൊപോസൽ സമർപ്പിക്കാൻ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രികൾ കേന്ദ്രീകരിച്ച് ട്രോമ കെയർ സെന്റർ ആരംഭിക്കാനുള്ള സഹായവും കേന്ദ്രമന്ത്രി ഉറപ്പ് നൽകി. കേന്ദ്രസർക്കാരിന്റെ ഇൻഷ്വറൻസിന്റെ പരിധി ഉയർത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും കേന്ദ്രമന്ത്രി അംഗീകരിച്ചു. കേരളത്തിലെ മൂന്ന് മെന്റൽ ഹെൽത്ത് സെന്ററുകളുടെയും നിലവാരം ഉയർത്തുന്നതിന് ആവശ്യമായ സഹായം നൽകുമെന്നും പെൺകുട്ടികൾക്ക് എച്ച്.പി.വി വാക‍്‍സിൻ നൽകുന്നതിനും കേന്ദ്രസഹായം ഉറപ്പു നൽകിയിട്ടുണ്ട്.

എൻ.എച്ച്.എമ്മിനുള്ള ഫണ്ട് കേരളത്തിന് അപര്യാപ്തമാണെന്നും സാംക്രമികേതര രോഗങ്ങൾക്കുള്ള മരുന്നുകൾ, ചില ക്യാൻസർ മരുന്നുകൾ കൂടാതെ ഇന്ത്യയിൽ ലഭ്യമല്ലാത്ത ചില മരുന്നുകളുടെ ആവശ്യകതയും കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്തിയതായി മന്ത്രി കെ മുരളീധരൻ പറഞ്ഞു. ഫണ്ട് കഴിയുന്ന മുറയ്ക്ക് പരിധി വർധിപ്പിക്കാമെന്നും മരുന്നുകൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമെന്നും കേന്ദ്രമന്ത്രി വാഗ്ദാനം നൽകിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പൊതുവിദ്യാഭ്യാസത്തെ തകർത്ത് വിദ്യാഭ്യാസ രം​ഗത്തേക്ക് ആർഎസ്എസിന് വഴിയൊരുക്കുന്നു'; വിമർശനവുമായി കെ.സി. വേണു​ഗോപാൽ
തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഫണ്ട്, ഒരു ​ഗഡു കൂടി അനുവദിച്ച് സർക്കാർ