അടൂർ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേട് ആരോപണത്തിലുറച്ച് പൊൻതാമരപ്പിള്ളി; സിപിഎം സംസ്ഥാന നേതൃത്വത്തെ സമീപിക്കും

Published : Mar 28, 2026, 08:33 AM IST
Ponthamarappillai

Synopsis

അടൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുൻ ബാങ്ക് പ്രസിഡന്റ് പൊൻതാമരപ്പിള്ള വ്യക്തമാക്കി. സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെട്ട അഴിമതി ജില്ലാ നേതൃത്വം മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും, നടപടി ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തെ സമീപിക്കുമെന്നും അവർ അറിയിച്ചു.

അടൂർ: അടൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മുൻ ബാങ്ക് പ്രസിഡന്റ് പൊൻതാമരപ്പിള്ള. മുൻ അടൂർ എംഎൽഎയും സിപിഎം മുൻ സംസ്ഥാന സമിതിയംഗവുമായിരുന്ന ആർ. ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയാണ് പൊൻതാമരപ്പിള്ള. അഴിമതിക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന നേതൃത്വത്തെ സമീപിക്കുമെന്ന് അവർ പ്രഖ്യാപിച്ചു. ബാങ്കിൽ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്ന ജില്ലാ നേതൃത്വത്തിന്റെ ക്ലീൻ ചിറ്റ് തള്ളിക്കൊണ്ടാണ് പൊൻതാമരപ്പിള്ള നിലപാട് കടുപ്പിച്ചത്. 

ബാങ്കിലെ സ്ഥിര നിക്ഷേപങ്ങൾ അടക്കം തട്ടിയെടുക്കുകയും ക്രമവിരുദ്ധമായി വൻതുക ലോൺ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. സിപിഎം ഏരിയ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ളവർ അഴിമതിക്ക് പിന്നിലുണ്ട്. അഴിമതി മറച്ചുവെക്കാനാണ് ജില്ലാ നേതൃത്വം ശ്രമിക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗം ഉദയഭാനു ഉൾപ്പെടെയുള്ളവർ അഴിമതിക്കാർക്കൊപ്പം നിൽക്കുന്നത് തന്നെ ഞെട്ടിച്ചുവെന്ന് അവർ പറഞ്ഞു. ഒരു ജീവനക്കാരിയുടെ നിയമനവുമായി ബന്ധപ്പെട്ട തർക്കം മാത്രമാണ് ബാങ്കിലുള്ളതെന്ന ജില്ലാ നേതൃത്വത്തിന്റെ ന്യായീകരണം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് അവർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കാലത്തെ പൊൻതാമരപ്പിള്ളയുടെ ആരോപണം സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാലാ തനിക്കൊപ്പം, കഴിഞ്ഞ തവണത്തേക്കാള്‍ 1000 വോട്ടെങ്കിലും കൂടുതൽ ഭൂരിപക്ഷം ഇത്തവണ ലഭിക്കും; മാണി സി കാപ്പൻ
എസ്‌ഡിപിഐ അടക്കം ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് ഇപി ജയരാജൻ; 'മുഖ്യമന്ത്രി എന്ന് കേട്ടാൽ കോൺഗ്രസിൽ പലയിടത്ത് നിന്നായി പൊട്ടിത്തെറി'