'അടൂർ സർക്കാർ ആശുപത്രി സൂപ്രണ്ടിന്‍റെ മാനസിക പീഡനം', ജീവനക്കാരി കുഴഞ്ഞുവീണു; പരാതി നൽകി

Published : Oct 14, 2026, 06:24 PM IST
adoor general hospital staff alleges mental harassment by superintendent

Synopsis

ആശുപത്രി സൂപ്രണ്ടിന്‍റെ മാനസിക പീഡനം മൂലം ജീവനക്കാരി കുഴഞ്ഞുവീണതായ് പരാതി

പത്തനംതിട്ട: ആശുപത്രി സൂപ്രണ്ടിന്‍റെ മാനസിക പീഡനം മൂലം ജീവനക്കാരി കുഴഞ്ഞുവീണതായ് പരാതി. അടൂർ ജനറൽ ആശുപത്രിയിലെ ഓഡിയോളജിസ്റ്റായ ക്രിസ്റ്റീന ബിനോയ് ആണ് കുഴഞ്ഞുവീണത്. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. രചനാ ചിദംബരത്തിനെതിരെ ക്രിസ്റ്റീന ആരോഗ്യ വകുപ്പിലെ ഉന്നതർക്ക് പരാതി നൽകി. കഴിഞ്ഞ ഒക്ടോബർ ആറിനാണ് സംഭവം. ഡിഎംഒ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരം രക്ഷിതാവിനൊപ്പം 10 വയസുള്ള കുട്ടി ആശുപത്രിയിൽ കേൾവി പരിശോധനയ്ക്കായി എത്തി. 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് ചികിത്സ സൗജന്യമായതിനാൽ അതിന്‍റെ നടപടികൾ പ്രകാരം ക്രിസ്റ്റീന കുട്ടിക്ക് ചികിത്സ ലഭ്യമാക്കാൻ തുടങ്ങി. ഇതാണ് സൂപ്രണ്ടിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. സീറോ ബിൽ പ്രകാരം ചികിത്സ നൽകിയതിനെ ചോദ്യം ചെയ്തെത്തിയ സൂപ്രണ്ട് ആളുകൾക്ക് മുന്നിൽ വച്ച് ആക്ഷേപിച്ചെന്നും സമ്മർദ്ദം താങ്ങാനാകാതെ താൻ കുഴഞ്ഞുവീണപ്പോഴും ശകാരം തുടർന്നുവെന്നും ക്രിസ്റ്റീന പറയുന്നു.

ആശുപത്രിയിലായിട്ട് കൂടി ചികിത്സ നൽകാൻ പോലും അനുവദിച്ചില്ല. അപസ്മാര രോഗിയാണന്നും അൺഫിറ്റാണെന്നും പറഞ്ഞ് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാനും ഔദ്യോഗിക കൃത്യത്തിൽ വീഴ്ചവരുത്തി എന്ന് പറഞ്ഞ് മെമ്മോ നൽകിയതായും ക്രിസ്റ്റീന പറയുന്നു. ഇതിന് മുമ്പും ആശുപത്രിയിലെ മറ്റുപല ജീവനക്കാർക്കും സൂപ്രണ്ടിൽ നിന്നും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ജോലിയിൽ പ്രവേശിച്ചതിനു പിന്നാലെ ഒരു ഡോക്ടർ മാനസിക പീഡനം മൂലം ജോലി ഉപേക്ഷിച്ചു പോയതായും ആരോപണമുണ്ട്. ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനും അടക്കം ക്രിസ്റ്റീന പരാതി നൽകിയിട്ടുണ്ട്. അതേസമയം, ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ക്രമങ്ങൾ പാലിക്കാതെ പരിശോധന നടത്തിയത് ചോദിക്കുകയാണ് ചെയ്തതെന്നുമാണ് സൂപ്രണ്ടിന്‍റെ വിശദീകരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിവി ധനരാജ് വധക്കേസ്; നവംബര്‍ 25ന് കോടതി വിധി പറയും, കേസിൽ 21ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകർ‌ പ്രതികൾ
എബിൻ മുമ്പ് കാർ ഷോറൂമിനും തീയിട്ടിരുന്നു, അന്ന് പിടികൂടാൻ സാധിച്ചില്ല, തീയിട്ടത് ട്രയൽ എന്ന രീതിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്