
കൊച്ചി: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ കേന്ദ്രമന്ത്രിസഭയില്‍ രണ്ടാമനായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍. രണ്ടാമന്‍ അമിത് ഷാ ആണെന്നതില്‍ രാജ്‌നാഥ് സിംഗിനു പോലും സംശയമുണ്ടാവില്ല. റൊണാള്‍ഡോ- റിവാള്‍ഡോ എന്ന പോലെ മാരകമായ കോമ്പിനേഷനാണ് മോദി-ഷാ. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും സാംസ്‌കാരിക നായികാ നായകന്മാര്‍ക്കും പിടിപ്പതു പണിയാകും, വരും നാളുകളിലെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
മൂന്നാമതാണ് സത്യവാചകം ചൊല്ലിയതെങ്കിലും കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമന്‍ അമിത് ഷാ തന്നെയാണ്. രാജ്‌നാഥ് സിങിനു പോലുമുണ്ടാവില്ല അക്കാര്യത്തില്‍ സംശയം. പോരാത്തതിന് ആഭ്യന്തര വകുപ്പും നല്‍കിയിരിക്കുന്നു. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യനായിരുന്ന കാലത്ത് ആഭ്യന്തര സഹമന്ത്രി ആയിരുന്നു അമിത് ഷാ.
കസ്റ്റഡി മരണങ്ങളുടെയും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെയും പൂക്കാലം. കേസ് പരിഗണിക്കാനിരുന്ന ജഡ്ജി വരെ അരിയെത്താതെ മരിച്ചു എന്നാണ് ചരിത്രം. മോദി ആദ്യം പ്രധാനമന്ത്രി ആയപ്പോള്‍ ഷായെ പാര്‍ട്ടി അധ്യക്ഷനാക്കി. രണ്ടാമതും അധികാരത്തിലേറുമ്പോള്‍ ആഭ്യന്തര വകുപ്പ് തന്നെ ഏല്പിച്ചു.
റൊണാള്‍ഡോ- റിവാള്‍ഡോ എന്ന പോലെ മാരകമായ കോമ്പിനേഷനാണ് മോദി-ഷാ. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും സാംസ്‌കാരിക നായികാ നായകന്മാര്‍ക്കും പിടിപ്പതു പണിയാകും, വരും നാളുകളില്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam