മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിനാണ് ഇയാൾ പ്രകോപിതനായതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെയാണ് സംഭവം നടന്നത്
കോട്ടയം: വനിതാ എസ് ഐയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. രാമപുരം എസ്ഐ എ പി ഡിനിയെയാണ് അഭിഭാഷകനായ വിപിൻ ആൻറണിയും സുഹൃത്തുക്കളും കൈയ്യേറ്റം ചെയ്തത്. മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിനാണ് ഇയാൾ പ്രകോപിതനായതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെയാണ് സംഭവം നടന്നത്.