
പാലക്കാട്: മണ്ണാർക്കാട് തെങ്കര തത്തേങ്ങലത്ത് സി സി ടി വി ഓഫാക്കി റബ്ബർ ഷീറ്റ് മോഷണം. റബ്ബർ ഷീറ്റിനൊപ്പം ഒട്ടുപാലും നഷ്ടമായി. സംഭവ സ്ഥലത്ത് ഡോഗ് സ്ക്വാഡും പൊലീസും പരിശോധന നടത്തി
തത്തേങ്ങലത്ത് ബെന്നി തോമസിന്‍റെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം 400 കിലോ റബ്ബർ ഷീറ്റും 200 കിലോ ഒട്ടുപാലും മോഷണം പോയത്. തൊഴിലാളികൾ ഉച്ച ഭക്ഷണത്തിനായി പോയ സമയത്താണ് മോഷണം നടന്നത്. സി സി ടി വി ഒരു മണിക്കൂർ ഓഫ് ചെയ്ത് വെച്ച ശേഷമായിരുന്നു മോഷണം. കഴിഞ്ഞ തവണ വിവിധ തോട്ടങ്ങളിൽ നിന്ന് റബ്ബർ ഷീറ്റും ഒട്ടുപാലും മോഷണം പോയിരുന്നു.
കഴിഞ്ഞ മാസമാണ് തത്തേങ്ങലത്ത് കിണറിൽ സ്ഥാപിച്ചിരുന്ന മോട്ടോർ, വീടിന്റെ ഗേറ്റ്, റബ്ബർഷീറ്റ്, ഒട്ടുപാൽ, തേങ്ങ, വാഴക്കുല, കുളത്തിൽ വളർത്തുന്ന മീനടക്കം പലവിധ സാധനങ്ങൾ മോഷണം പോയത്. മണ്ണാർക്കാട് പോലീസിൽ പരാതി നൽകിയെങ്കിലും കള്ളനെക്കുറിച്ച് ഒരു സൂചന പോലും ലഭിച്ചില്ല. എത്രയും വേഗം കള്ളന്മാരെ പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam