Asianet News MalayalamAsianet News Malayalam

പാലത്തിന് സമീപം കാറും ഐഡന്‍റിറ്റി കാര്‍ഡും ചെരിപ്പും; നാദാപുരത്ത് യുവാവ് പുഴയില്‍ വീണെന്ന് സംശയം, തിരച്ചിൽ

പുലര്‍ച്ചെ മൂന്ന് മണി വരെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് സ്‌കൂബാ ടീം ഉള്‍പ്പെടെ പുഴയില്‍ തിരച്ചിലിന് ഇറങ്ങുമെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു

Car identity card shoes near bridge doubt that young man fell into river in Nadapuram search continues
Author
First Published Aug 24, 2024, 8:45 AM IST | Last Updated Aug 24, 2024, 8:45 AM IST

കോഴിക്കോട്: മയ്യഴിപ്പുഴയുടെ ഭാഗമായ നാദാപുരം വിഷ്ണുമംഗലം പുഴയില്‍ യുവാവ് വീണെന്ന സംശയത്തെ തുടര്‍ന്ന് തിരച്ചിൽ. അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. കല്ലാച്ചി - വളയം റോഡില്‍ പുഴക്ക് കുറുകേയുള്ള വിഷ്ണുമംഗലം ബണ്ടിന് സമീപത്തെ പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് വീണതായാണ് സംശയം.

യുവാവിന്റെ മാരുതി കാറും ഐഡന്‍റിറ്റി കാര്‍ഡും പാദരക്ഷകളും പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് നാദാപുരം അഗ്നിരക്ഷാ സേന ഉടന്‍ സംഭവ സ്ഥലത്തെത്തിയെങ്കിലും ആവശ്യത്തിന് വെളിച്ചം ഇല്ലാത്തത് തിരച്ചിലിന് തടസ്സമായി. എന്നാല്‍ പിന്നീട് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി പുലര്‍ച്ചെ മൂന്ന് മണി വരെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് സ്‌കൂബാ ടീം ഉള്‍പ്പെടെ പുഴയില്‍ തിരച്ചിലിന് ഇറങ്ങുമെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സൂക്ഷിച്ചേ നിലപാടെടുക്കൂ എന്ന് പറയുന്നത് ഇടതുപക്ഷ സർക്കാരിന് ചേർന്നതല്ല, ആരെയാണവർ പേടിക്കുന്നത്? ജോളി ചിറയത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios