വിവരാവകാശ നിയമ പ്രകാരം മരം മുറി ഫയൽ നൽകിയ ഉദ്യോഗസ്ഥക്കെതിരെ വീണ്ടും നടപടി

Published : Jul 20, 2021, 05:10 PM IST
വിവരാവകാശ നിയമ പ്രകാരം മരം മുറി ഫയൽ നൽകിയ ഉദ്യോഗസ്ഥക്കെതിരെ വീണ്ടും നടപടി

Synopsis

അണ്ടർ സെക്രട്ടറി ഒ ജി ശാലിനിയെ സെക്രട്ടറിയേറ്റിനു പുറത്തേക്ക് ഹയർ സെക്കണ്ടറി വകുപ്പിലേക്ക് സ്ഥലം മാറ്റി

തിരുവനന്തപുരം:വിവരാവകാശ നിയമ പ്രകാരം മരം മുറി ഫയൽ നൽകിയ ഉദ്യോഗസ്ഥക്കെതിരെ വീണ്ടും നടപടി.അണ്ടർ സെക്രട്ടറി ഒ ജി ശാലിനിയെ സെക്രട്ടറിയേറ്റിനു പുറത്തേക്ക് സ്ഥലം മാറ്റി.അവധിയിൽ ഉള്ള ശാലിനിയെ മാറ്റിയത് ഹയർ സെക്കണ്ടറി വകുപ്പിലേക്കാണ്.

മരംമുറി വിഷയത്തിൽ വിവരാവകാശം നൽകിയതിന് പിന്നാലെ ഉന്നത് ഉദ്യോ​ഗസ്ഥരുടെ നി‍ദേശ പ്രകാരം ശാലിനി അവധിയിൽ പ്രവേശിച്ചിരുന്നു.
ഇവർക്ക് നൽകിയ ​ഗുഡ് സർവീസ് എൻട്രി കഴിഞ്ഞ ദിവസം സർക്കാർ തിരിച്ചെടുത്തു.ആഭ്യന്തര അന്വേഷണത്തിൽ ശാലിനി നടത്തിയിട്ടുള്ള പ്രവർത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗുഡ് സർവ്വീസ് എൻട്രി പിൻവലിക്കുന്നുവെന്ന് ‌റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലക് ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് ശാലിനിയെ സെക്രട്ടറിയറ്റിന് പുറത്തേക്ക് സ്ഥലംമാറ്റിയത്.

മരം മുറിയുമായി ബന്ധപ്പെട്ട വിവാദ ഉത്തരവിടാൻ നിർദ്ദേശം നൽകിയത് മുൻ റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരനാണെന്ന രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ ഫയൽ കൈകാര്യം ചെയ്ത ജോയിന്റ് സെക്രട്ടറി ഉള്‍പ്പെടെ നാലുപേരെ റവന്യൂവകുപ്പിൽ നിന്നും സ്ഥലംമാറ്റുകയും ചെയ്തിരുന്നു
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപം; സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
സ്വപ്ന പദ്ധതി തടയണമെന്നാവശ്യപ്പെട്ട ഹർജി തള്ളി ഹൈക്കോടതി; നടപടിക്രമങ്ങളിൽ ഒരു വീഴ്ചയും ഇല്ല, വയനാട് തുരങ്കപാത നിർമാണം തുടരാം