അന്തരീക്ഷമാകെ മൂടി കറുത്ത പുക, വാൻഹായ് കപ്പലിലെ തീ ഒരു ദിവസത്തിലേറെ നീണ്ട ശ്രമത്തിനൊടുവിൽ അണച്ചു

Published : Jul 05, 2025, 07:17 PM IST
Wan Hai 503 Fire

Synopsis

കണ്ടെയ്നറുകൾ ആര്, ആർക്കുവേണ്ടി കയറ്റി അയച്ചുവെന്ന് കൃത്യമായി അറിഞ്ഞാൽ മാത്രമേ കണ്ടെയ്നറിനുള്ളിൽ എന്താണെന്ന് കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ

കൊച്ചി : വാൻഹായ് കപ്പലിൽ നിന്നും വീണ്ടും ഉയർന്ന തീ ഒരു ദിവസത്തിലേറെ നീണ്ടു നിന്ന ശ്രമത്തിനൊടുവിൽ അണച്ചു. കപ്പലിൽ നിന്ന് അന്തരീക്ഷമാകെ മൂടി വൻ തോതിൽ കറുത്ത പുക ഉയരുന്നതായാണ് വിവരം. നിലവിൽ രണ്ട് അഗ്നിരക്ഷാ കപ്പലുകൾ വാൻഹായിക്ക് അടുത്ത് തന്നെ തുടരുകയാണ്. കണ്ടെയ്നറുകളിൽ അമോണിയം നൈട്രേറ്റ് ആണോ എന്ന് സ്ഥിരീകരിക്കാൻ ജീവനക്കാരെ ചോദ്യം ചെയ്തത് കൊണ്ട് മാത്രം സാധിക്കില്ലെന്നും ഡിജി ഷിപ്പിംഗ് അറിയിക്കുന്നു.

കണ്ടെയ്നറുകൾ ആര്, ആർക്കുവേണ്ടി കയറ്റി അയച്ചുവെന്ന് കൃത്യമായി അറിഞ്ഞാൽ മാത്രമേ കണ്ടെയ്നറിനുള്ളിൽ എന്താണെന്ന് കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ. കപ്പലിന് അകത്തുള്ള 2500 ഓളം ടൺ എണ്ണ നീക്കം ചെയ്യാൻ ഇതുവരെ ഒരു നടപടിയും തുടങ്ങിയിട്ടില്ല. കപ്പൽ ഇന്ത്യൻ സാമ്പത്തിക സമുദ്ര അതിർത്തിക്ക് പുറത്താണെങ്കിലും ഇനിയും തീപിടിച്ച് പൊട്ടിത്തെറി ഉണ്ടായാൽ ഇന്ത്യൻ സമുദ്ര മേഖലയുടെ ആവാസ വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് മുന്നറിയിപ്പ് നൽകുന്നു.  

 

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം