അക്രമ രാഷ്ട്രീയത്തിന്റെ അതിജീവിത, ഡോ. അസ്ന വിവാഹിതയായി

Published : Jul 05, 2025, 06:21 PM IST
dr. asna

Synopsis

ആലക്കോട് സ്വദേശിയും ഷാർജയിലെ എൻജിനീയറുമായ നിഖിലാണ് വരൻ.രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.

കണ്ണൂർ : രാഷ്ട്രീയ സംഘർഷത്തിനിടെയുണ്ടായ ബോംബാക്രമണത്തിൽ വലതുകാൽ നഷ്ടപ്പെട്ട കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി ഡോ. അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിലെ എൻജിനീയറുമായ നിഖിലാണ് വരൻ.രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു. ചെറുവാഞ്ചേരിയിലെ വീട്ടുമുറ്റത്ത് നടന്ന വിവാഹ ചടങ്ങിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എംപിമാരായ എം.കെ. രാഘവൻ, ഷാഫി പറമ്പിൽ, സിപിഎം നേതാവ് പി ജയരാജൻ അടക്കമുളള രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.

കലുഷിതമായ കണ്ണൂർ രാഷ്ട്രീയത്തിലെ മുറിവുണങ്ങാത്ത ഓർമ്മയാണ് അസ്നയെന്ന പെൺകുട്ടി. 24 വർഷം കഴിഞ്ഞിട്ടും അസ്‌നയുടെ വേദനിക്കുന്ന കുഞ്ഞു മുഖം ആരും മറക്കില്ല. 2000 സെപ്റ്റംബർ 27-ന് തദ്ദേശ തിരഞ്ഞെടുപ്പിനിടെ നടന്ന രാഷ്ട്രീയ സംഘർഷമായിരുന്നു ബോംബേറിൽ കലാശിച്ചത്. ആറ് വയസുകാരി അസ്നയുടെ കാൽ ബോംബാക്രമണത്തിൽ തകർന്നു. കൃത്രിമ കാൽ വച്ച ജീവിതത്തോടെ പഠനത്തിലൂടെ പൊരുതിയ അസ്ന കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും 2013ൽ എംബിബിഎസ് പൂർത്തിയാക്കി. നിലവിൽ വടകരയിലെ സ്വകാര്യ ഹോസ്പിറ്റലിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ് അസ്ന. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വീട്ടിൽ സൂക്ഷിച്ച നാടൻ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ യുവാവിന് വെടിയേറ്റു; സംഭവം കാസർകോട് ചിറ്റാരിക്കാലിൽ
കേരളത്തിലെ ടെക്കികൾ ജാഗ്രതൈ! പണി കളയിക്കാൻ 'പോഡ'; ഐടി കമ്പനികളുമായി കൈകോർത്ത് കേരള പൊലീസിൻ്റെ നീക്കം; ലഹരി വ്യാപനം തടയുക ലക്ഷ്യം