
അടൂർ: ചികിത്സയ്ക്ക് കരുതി വച്ച പണം ഏജന്റ് തട്ടിയെടുത്തതോടെ വൃക്ക മാറ്റി വയ്ക്കാൻ സഹായം തേടുകയാണ് അടൂരിലെ ഒരു വീട്ടമ്മ. പന്നിവിഴ സ്വദേശി ശ്രീജയാണ് ജീവൻ നിലനിർത്താൻ സുമനസുകളുടെ സഹായം തേടുന്നത്. വൃക്ക ദാതാവിനെ കണ്ടെത്തിയിട്ടും പണം ഇല്ലാത്തതിനാലാണ് ശസ്ത്രക്രീയ വൈകുന്നത്.
നാല് വർഷമായി ആയി ശ്രീജ രോഗ ബാധിതയായിട്ട്. ഒരു വാഹനാപടകത്തിൽ ഗുരുതര പരിക്കേറ്റതിന് ശേഷം നടത്തിയ പരിശോധനയിലാണ് വൃക്ക തകരാറിലാണെന്ന് കണ്ടെത്തിയത്. അന്ന് മുതൽ ആശുപത്രികൾ കയറി ഇറങ്ങുകയാണ്. ശ്രീജയെ ആശ്രയിച്ച് അമ്മയും രണ്ട് മക്കളുമുണ്ട് വീട്ടിൽ.
രോഗം കൂടിയതോടെ ജോലിക്കും പോകാൻ കഴിയാതെയായി. മൂന്ന് വർഷം മുന്പ് നാട്ടുകാരുടെ സഹായത്തോടെ വൃ-ക്ക മാറ്റി വയ്ക്കനുള്ള പണം കണ്ടെത്തിയാതാണ്. വൃക്ക ശരിയാക്കി കൊടുക്കാമെന്ന പറഞ്ഞ ഏജന്റ് പണം തട്ടിയെടുത്ത് മുങ്ങി. നിലവിൽ ദാതാവിനെ കിട്ടിയിട്ടുണ്ട്. പക്ഷെ, ഡയാലിസിസ് ചെയ്യാനുള്ള പണം പോലും ഇപ്പോൾ കയ്യിലില്ല. ശസ്ത്രക്രിയ വൈകുന്തോറും രക്ഷപ്പെടാനുള്ള സാധ്യത കൂടിയാണ് മങ്ങുന്നത്.
ACCOUNT DETAILS
FEDERAL BANK ADOOR BRANCH
SREEJA S KURUP
A/C NO. 10420100300316
IFSC CODE FRDL0001042
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam