അഗ്നിപഥ്:ചൊവ്വാഴ്ച കേരളത്തിലെ എല്ലാ അസംബ്ളി മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്‍റെ സത്യാഗ്രഹ സമരം

Published : Jun 24, 2022, 03:25 PM ISTUpdated : Jun 24, 2022, 03:29 PM IST
അഗ്നിപഥ്:ചൊവ്വാഴ്ച കേരളത്തിലെ എല്ലാ അസംബ്ളി മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്‍റെ സത്യാഗ്രഹ സമരം

Synopsis

രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണിവരെയാണ് സത്യാഗ്രഹം . എംഎല്‍എമാരും എംപിമാരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും നേതൃത്വം നല്‍കും.

തിരുവനന്തപുരം;അഗ്നിപഥ് പദ്ധതിക്കെതിരെ എഐസിസി ആഹ്വാന പ്രകാരം ജൂണ്‍ 27ന് സംസ്ഥാനത്തെ മുഴുവന്‍ അസംബ്ലിമണ്ഡലങ്ങളിലും കോണ്‍ഗ്രസിന്‍റെ  നേതൃത്വത്തില്‍ സത്യാഗ്രഹ സമരം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.സൈന്യത്തിന്‍റെ   അച്ചടക്കം,ആത്മവിശ്വാസം എന്നിവയെ പ്രതികൂലമായും രാജ്യസുരക്ഷയെ അപടകരമായും ബാധിക്കുന്ന നടപടിയാണ്  കേന്ദ്ര സര്‍ക്കാരിന്‍റേതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണിവരെയാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. അഗ്നിപഥ് പദ്ധതിക്കെതിരെ രണ്ടാംഘട്ട സമരങ്ങളുടെ ഭാഗമായി എഐസിസി സംഘടിപ്പിക്കുന്ന  അസംബ്ലിതലത്തിലെ സത്യാഗ്രഹത്തിന് എംഎല്‍എമാരും എംപിമാരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും നേതൃത്വം നല്‍കും.രാജ്യത്തെ യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ അധികാര രാഷ്ട്രീയം ഉപയോഗിച്ച് ഇന്ത്യന്‍ സൈന്യത്തില്‍ കടന്ന് കയറാനുള്ള സംഘപരിവാര്‍ നീക്കമാണ് അഗ്നിപഥ് പദ്ധതിയെന്നും കെപിസിസി ആരോപിച്ചു.

വ്യോമസേനയിൽ അഗ്നിവീറുകളെ നിയമിക്കാനുള്ള രജിസ്ട്രേഷന് തുടക്കം; ഇക്കൊല്ലം മൂവായിരം പേർക്ക് നിയമനം

 

വ്യോമസേനയിൽ അഗ്നിവീറുകളെ നിയമിക്കാനുള്ള രജിസ്ട്രേഷൻ തുടങ്ങി. ജൂലൈ അഞ്ച് വരെയാണ് അപേക്ഷകൾ നൽകാം. മൂവായിരം പേർക്കാണ് ഇക്കൊല്ലം അഗിനിവീറുകളായി നിയമനം. നാവികസേനയിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ നാളെ തുടങ്ങും. അടുത്ത മാസം മുതലാണ് കരസേന രജിസ്ട്രേഷൻ. അതെസമയം അഗ്നിപഥ് പദ്ധതിക്കെതിരെ ബീഹാറിൽ പ്രതിഷേധം പലയിടങ്ങളിലും തുടുരുകയാണ്. യുപി, ഹരിയാന സംസ്ഥാനങ്ങളിൽ ഇന്ന് പദ്ധതിക്കെതിരെ സംയുക്ത കിസാൻ മോർച്ച പ്രതിഷേധം നടത്തും

അഗ്നിപഥിനെതിരെ കർഷക സമര മാതൃകയിൽ ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം ഒരുങ്ങുന്നു

ദില്ലി;അഗ്നിപഥിനെതിരെ   കർഷക സമര മാതൃകയിൽ പ്രതിഷേധം ഒരുങ്ങുന്നു. 12 ഇടത് വിദ്യാർത്ഥി - യുവജന  സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.ജൂൺ 29 ന് രാജ്യവ്യാപക പ്രതിഷേധം നടത്തും.കൂടുതൽ സംഘടനകളെ സമരത്തിലേക്ക് സഹകരിപ്പിക്കുമെന്ന് DYFI ദേശീയ അധ്യക്ഷൻ എ എ റഹീം പറഞ്ഞു.സമരം സംഘടിപ്പിക്കുന്ന ഇടത് യുവജന വിദ്യാർത്ഥി സംഘടനകൾ ഇന്നലെ സംയുക്ത യോഗം ചേർന്നു .വില്ലേജ് തലത്തിലും സമരം സംഘടിപ്പിക്കും.

അഗ്നിപഥ് പ്രക്ഷോഭം : സമരത്തിന് തുടക്കം കുറിച്ച 'ആര'യിലെ യുവാക്കൾക്ക് പറയാനുള്ളത്

അഗ്നിപഥ് പ്രതിഷേധം മയപ്പെടുത്താൻ ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതിയിലെ പെൻഷൻ കുടിശ്ശിക നൽകാൻ കേന്ദ്രം

 

ഒരു റാങ്ക് ഒരു പെൻഷന്‍ പദ്ധതിയിലൂടെ സൈനികരുടെ പെൻഷൻ തുക കുടിശ്ശിക അടക്കം നല്‍കാന്‍ കേന്ദ്ര സർക്കാര്‍ നീക്കം. അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് നടപടി. രണ്ടായിരം കോടി രൂപയാകും കുടിശ്ശികയിനത്തില്‍ സർക്കാരിന് നല്‍കേണ്ടി വരുക.

ഈ വര്‍ഷം മാർച്ചില്‍ സുപ്രീംകോടതി വണ്‍ റാങ്ക് വണ്‍ പെന്‍ഷനിലെ കേന്ദ്രസർക്കാരിന്‍റെ നയവും നടപ്പാക്കുന്ന രീതിയും ശരിവച്ചിരുന്നു. ഇന്ത്യന്‍ എക്സ്സ് സർവീസ് മൂവ്മെന്‍റ് നല്‍കിയ ഹർജി തള്ളിയായിരുന്നു കോടതി വിധി. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാകും പെന്‍ഷന്‍ നല്‍കുക. അഗ്നിപഥ് പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ തന്നെ സർതക്കാര്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. 

ഒരേ കാലയളവ് സർവീസുള്ള, ഒരേ റാങ്കിൽ വിരമിച്ച എല്ലാവർക്കും ഒരേ പെൻഷൻ നൽകാൻ 2015 നവംബർ 7നാണ് കേന്ദ്ര സർക്കർ വിജ്ഞാപനം ഇറക്കിയത്. ഇത് പ്രകാരം ഓരോ 5 വർഷം കൂടുമ്പോഴാണ് പെന്‍ഷന്‍ പരിഷ്കരിക്കുക. പദ്ധതി നടപ്പാക്കുന്നതിന്‍റെ അടിസ്ഥാന വർഷം 2014 ആക്കണം ഓരോ വർഷം പെന്‍ഷന്‍ പരിഷ്കരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ആയിരുന്നു വിരമിച്ച സൈനീകർ ഹർജിയില്‍ ആവശ്യപ്പെട്ടത്.

ഈ വര്‍ഷം മാർച്ചില്‍ സുപ്രീംകോടതി വണ്‍ റാങ്ക് വണ്‍ പെന്‍ഷനിലെ കേന്ദ്രസർക്കാരിന്‍റെ നയവും നടപ്പാക്കുന്ന രീതിയും ശരിവച്ചിരുന്നു. ഇന്ത്യന്‍ എക്സ്സ് സർവീസ് മൂവ്മെന്‍റ് നല്‍കിയ ഹർജി തള്ളിയായിരുന്നു കോടതി വിധി. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാകും പെന്‍ഷന്‍ നല്‍കുക. അഗ്നിപഥ് പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ തന്നെ സർതക്കാര്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. 

ഒരേ കാലയളവ് സർവീസുള്ള, ഒരേ റാങ്കിൽ വിരമിച്ച എല്ലാവർക്കും ഒരേ പെൻഷൻ നൽകാൻ 2015 നവംബർ 7നാണ് കേന്ദ്ര സർക്കർ വിജ്‌ാപനം ഇറക്കിയത്. ഇത് പ്രകാരം ഓരോ 5 വർഷം കൂടുന്പോഴാണ് പെന്‍ഷന്‍ പരിഷ്കരിക്കുക. പദ്ധതി നടപ്പാക്കുന്നതിന്‍റെ അടിസ്ഥാന വർഷം 2014 ആക്കണം ഓരോ വർഷം പെന്‍ഷന്‍ പരിഷ്കരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ആയിരുന്നു വിരമിച്ച സൈനീകർ ഹർജിയില്‍ ആവശ്യപ്പെട്ടത്. 

 

PREV
Read more Articles on
click me!

Recommended Stories

ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ