നിലം ഒരുക്കാതെ വിത്ത് വിതച്ചെന്ന് പരാതി, ആമല്ലൂർ പാടശേഖരത്തിൽ കൃഷി മന്ത്രിയുടെ പരിശോധന

Published : Jan 16, 2023, 03:24 PM IST
നിലം ഒരുക്കാതെ വിത്ത് വിതച്ചെന്ന് പരാതി, ആമല്ലൂർ പാടശേഖരത്തിൽ കൃഷി മന്ത്രിയുടെ പരിശോധന

Synopsis

തട്ടിപ്പ് നടത്താൻ ആണോ ഈ രീതിയിൽ കൃഷി നടത്തിയതെന്ന് അന്വേഷിക്കും എന്ന് മന്ത്രി

പത്തനംതിട്ട : പത്തനംതിട്ട തിരുവല്ല ആമല്ലൂർ പാടശേഖരത്തിൽ കൃഷി മന്ത്രിയുടെ പരിശോധന. നിലം ഒരുക്കാതെ പാടത്ത് വിത്ത് വിതച്ചെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. ഏതെങ്കിലും തട്ടിപ്പ് നടത്താൻ ആണോ ഈ രീതിയിൽ കൃഷി നടത്തിയതെന്ന് അന്വേഷിക്കും എന്ന് മന്ത്രി പി പ്രസാദ് വ്യക്തമാക്കി. പാടത്തെ കളനീക്കം ചെയ്യാതെയാണ് 24 ഏക്കറിൽ വിത്ത് വിതച്ചത്. സംസ്ഥാനത്ത് മറ്റ് എവിടെയെങ്കിലും ഈ രീതിയിൽ കൃഷി ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കും എന്നും മന്ത്രി വ്യക്തമാക്കി. 

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം