എയർ ഇന്ത്യ വിമാനം വന്നില്ല: കരിപ്പൂർ വിമാനത്താവളത്തിൽ ഉംറ തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർ കുടുങ്ങി

Published : Mar 22, 2026, 02:46 PM IST
karipur airport

Synopsis

എയർ ഇന്ത്യ വിമാനത്തിൽ ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് ജിദ്ദയിലേക്ക് പോകേണ്ട യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഉംറ തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർ കുടുങ്ങി. എയർ ഇന്ത്യ വിമാനത്തിൽ ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് ജിദ്ദയിലേക്ക് പോകേണ്ട യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. അതേസമയം വിമാനം സംബന്ധിച്ച അറിയിപ്പൊന്നും ഇത് വരെ ലഭിച്ചിട്ടില്ലെന്ന് യാത്രക്കാർ പറഞ്ഞു. വിവിധ ജില്ലകളിൽ നിന്നുള്ള മുപ്പതോളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. എയർ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായ ആശയക്കുഴപ്പമാണ് ഇതിന് കാരണമെന്ന് യാത്രക്കാർ പറഞ്ഞു. അതേസമയം മറ്റ് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലങ്ങൾ; ഇത്തവണ എന്താകും?
എലത്തൂർ സ്ഥാനാർത്ഥിത്വത്തിൽ അസ്വാരസ്യം ഉണ്ടായി; എല്ലാം പരിഹരിച്ചെന്ന് പി സി ചാക്കോ, നാളെ എകെ ശശീന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിക്കും