24 മണിക്കൂറിന് ശേഷവും പുറപ്പെടാതെ എയർ ഇന്ത്യ വിമാനം; കണ്ണൂരിൽ യാത്രക്കാരുടെ പ്രതിഷേധം

Published : Sep 27, 2022, 11:09 AM IST
24 മണിക്കൂറിന് ശേഷവും പുറപ്പെടാതെ എയർ ഇന്ത്യ വിമാനം; കണ്ണൂരിൽ യാത്രക്കാരുടെ പ്രതിഷേധം

Synopsis

വിമാനത്തിന്റെ തകരാർ പരിഹരിച്ച് ഇന്ന് രാവിലെ 10 മണിയോടെ പുറപ്പെടുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരുന്നത്. പറഞ്ഞ സമയത്ത് വിമാനം പുറപ്പെടാതിരുന്നതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി

കണ്ണൂർ: സാങ്കേതിക തകരാറിനെ തുടർന്ന് ഇന്നലെ റദ്ദാക്കിയ എയർ ഇന്ത്യയുടെ കോഴിക്കോട്  - കണ്ണൂർ - ദില്ലി വിമാനം ഇനിയും പുറപ്പെട്ടില്ല. വിമാനത്തിന്റെ തകരാർ പരിഹരിച്ച് ഇന്ന് രാവിലെ 10 മണിയോടെ പുറപ്പെടുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരുന്നത്. പറഞ്ഞ സമയത്ത് വിമാനം പുറപ്പെടാതിരുന്നതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എയർ ഇന്ത്യയിൽ നിന്ന് കൃത്യമായ വിശദീകരണം ലഭിക്കുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. ജോലിക്ക് പോകേണ്ടവരും പരീക്ഷ എഴുതാനും ഉള്ളവരടക്കമാണ് വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നത്. ഇന്നലെ രാവിലെ കോഴിക്കോട് നിന്ന് എത്തിയ വിമാനം കണ്ണൂരിൽ ലാൻഡ് ചെയ്ത ശേഷം പറന്നുയർന്നെങ്കിലും 10 മിനിറ്റിനകം തിരിച്ചിറക്കുക ആയിരുന്നു. സാങ്കേതിക തകരാർ എന്ന് വിശദീകരിച്ച എയർ ഇന്ത്യ, വിമാനം തിങ്കളാഴ്ച പുറപ്പെടില്ലെന്ന് അറിയിക്കുകയായിരുന്നു. പകരം വിമാനം ഏർപ്പെടുത്താനും അധികൃതർ തയ്യാറായില്ല. തുടർന്ന് ഹോട്ടലിലേക്ക് മാറ്റപ്പെട്ട യാത്രക്കാരാണ് എയർ ഇന്ത്യയുടെ  കെടുകാര്യസ്ഥത മൂലം കുടുങ്ങി കിടക്കുന്നത്.
 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ അപ്രതീക്ഷിത വഴിത്തിരിവ്; നിര്‍ണായകമായത് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തൽ
'രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം, സർക്കാരിനെതിരായ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള തന്ത്രം': വി ഡി സതീശൻ